Latest NewsNewsIndia

ഈ വർഷത്തെ അമർനാഥ് യാത്രയ്ക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു, വിശദവിവരങ്ങൾ അറിയാം

അമർനാഥ് ക്ഷേത്ര ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരവും രജിസ്ട്രേഷൻ പ്രക്രിയ പൂർത്തീകരിക്കാൻ സാധിക്കും

ഈ വർഷം അമർനാഥയാത്രയ്ക്ക് തയ്യാറെടുക്കുന്നവർക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിച്ചു. മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 13 വയസിനും 70 വയസിനും ഇടയിലുള്ള വ്യക്തികൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതിനായി പ്രത്യേക ആപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അതേസമയം, അമർനാഥ് ക്ഷേത്ര ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരവും രജിസ്ട്രേഷൻ പ്രക്രിയ പൂർത്തീകരിക്കാൻ സാധിക്കും.

വെബ്സൈറ്റ് സന്ദർശിക്കുന്നതിലൂടെ അമർനാഥ് യാത്ര രജിസ്ട്രേഷൻ, ഹെലികോപ്റ്റർ സേവനങ്ങൾ, ക്യാമ്പുകൾ, തീർത്ഥാടകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയവയെല്ലാം അറിയാൻ കഴിയുന്നതാണ്. ഈ വർഷത്തെ യാത്ര ജൂലൈ ഒന്നിന് ആരംഭിച്ച് ഓഗസ്റ്റ് 31- നാണ് അവസാനിക്കുക. തീർത്ഥാടനത്തോടനുബന്ധിച്ച് ഗവൺമെന്റും അമർനാഥ് ക്ഷേത്രം ബോർഡും തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.

Also Read: അധ്യാപക നിയമന തട്ടിപ്പ്: തൃണമൂൽ നേതാവിന് നോട്ടീസ് അയച്ച് സിബിഐ

അമർനാഥ് യാത്ര ആരംഭിക്കുന്നതിനു മുൻപ് ടെലികോം സേവനങ്ങൾ, തീർത്ഥാടകർക്കും മറ്റുമുള്ള താമസം, വൈദ്യുതി, വെള്ളം, സുരക്ഷ, മറ്റ് ക്രമീകരണങ്ങൾ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്താൻ എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, ശുചീകരണത്തിനും മാലിന്യ ശേഖരണത്തിനും വേണ്ട കൃത്യമായ നടപടികൾ എന്തൊക്കെയെന്നുള്ള നിർദ്ദേശങ്ങളും ഭരണകൂടം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button