IdukkiKeralaNattuvarthaLatest NewsNews

പാഴ്‌സല്‍ വണ്ടിയിടിച്ച് മൂന്ന് കാല്‍നടയാത്രക്കാര്‍ മരിച്ച സംഭവം : ഡ്രൈവര്‍ അറസ്റ്റിൽ

തൊമ്മന്‍കുത്ത് സ്വദേശി എല്‍ദോസ് ആണ് അറസ്റ്റിലായത്

ഇടുക്കി: തൊടുപുഴ മടക്കത്താനത്ത് പാഴ്‌സല്‍ വാഹനമിടിച്ച് മൂന്ന് കാല്‍നടയാത്രക്കാര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റിൽ. തൊമ്മന്‍കുത്ത് സ്വദേശി എല്‍ദോസ് ആണ് അറസ്റ്റിലായത്.

Read Also: സി.പി.എം നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മദ്യപാനത്തിനിടെ മരണപ്പെട്ടു; പിന്നാലെ പെൺസുഹൃത്തും ജീവനൊടുക്കി

ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. അമിത വേഗതയിലാണ് വാഹനം സഞ്ചരിച്ചതെന്നും ട്രാഫിക് പൊലീസിന്‍റെ കാമറകളില്‍ പരിശോധിച്ചതിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എറണാകുളത്തു നിന്നുള്ള പാഴ്‌സല്‍ തൊടുപുഴയിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടം സംഭവിച്ചത്. പാഴ്‌സല്‍ വേഗത്തിലെത്തിക്കാനാണ് വാഹനത്തിന്റെ വേഗത കൂട്ടിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

മടക്കത്താനം കൂവേലിപ്പടിയില്‍ ഇന്ന് രാവിലെ 8.15 ഓടെയാണ് അപകടം നടന്നത്. അമിത വേഗതയിലെത്തിയ വാഹനം കാല്‍നടയാത്രക്കാരുടെ ദേഹത്തേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. കൂവേലിപ്പടി സ്വദേശികളായ മേരി, പ്രജേഷ്, ഇയാളുടെ മകള്‍ അല്‍ന്ന എന്നിവരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button