പൊൻകുന്നം: പ്രായപൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. സ്കൂട്ടർ ഓടിച്ച കുട്ടിയുടെ പിന്നിൽ രക്ഷിതാവെന്ന് കരുതുന്നയാളും ഒരു പെൺകുട്ടിയുമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം പൊൻകുന്നം-എരുമേലി റോഡിൽ മണ്ണംപ്ലാവിലാണ് സംഭവം. വാഹനത്തിന്റെ രജിസ്ട്രേഡ് ഉടമ മുക്കൂട്ടുതറ സ്വദേശിക്കെതിരെയാണ് പൊൻകുന്നം ജോയിന്റ് ആർടി ഓഫീസിലെ ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്തത്. കേസ് ഇ-കോർട്ടിന്റെ തീർപ്പിന് വിടും.
25,000 രൂപ വരെ പിഴയീടാക്കുന്ന കുറ്റകൃത്യമാണിതെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ വ്യക്തമാക്കി.
Post Your Comments