പൂനെ: പരസ്യ ബോർഡ് നിലംപതിച്ചു. പൂനെയിലാണ് സംഭവം. ഇരുമ്പിൽ തീർത്ത ഭീമൻ പരസ്യ ബോർഡാണ് അപ്രതീക്ഷിതമായി നിലംപതിച്ചത്. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച്വാഡ് ടൗൺഷിപ്പിലെ സർവീസ് റോഡിലാണ് അപകടം നടന്നത്. അപകടത്തിൽ അഞ്ചു പേർ മരണപ്പെട്ടു. ഇരുമ്പ് ഹോർഡിംഗ് തകർന്ന് വീണതിന് അടിയിൽപ്പെട്ടാണ് മരണം സംഭവിച്ചത്. മരിച്ചവരിൽ നാലു പേർ സ്ത്രീകളാണ്.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ശക്തമായ കാറ്റിനെ തുടർന്നാണ് ഇരുമ്പ് ഹോർഡിംഗ് തകർന്ന് വീണത്. മുംബൈ – പൂനെ ഹൈവേയിൽ റാവെറ്റ് കിവാലെ ഏരിയയിലെ സർവീസ് റോഡിലായിരുന്നു സംഭവം. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Post Your Comments