തിരുവനന്തപുരം: കെ റെയിൽ കേരളത്തിന് അനിവാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വന്ദേഭാരത് കെ റെയിലിന് പകരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റം വരെ സഞ്ചരിച്ച് തിരിച്ചെത്താൻ കഴിയുന്ന കെ റെയിലും വന്ദേഭാരത് ട്രെയിനും തമ്മിൽ താരതമ്യത്തിന് പോലും സാധ്യതയില്ല. കേരളത്തെ മുഴുവനും ഒറ്റ നഗരമാക്കുക എന്നതാണ് കെ റെയിലിന്റെ ലക്ഷ്യം. ഓരോ ഇരുപത് മിനിറ്റിലും കേരളത്തിന്റെ രണ്ടു ഭാഗത്തേക്കും ട്രെയിനുണ്ടാകും. കേരളത്തിന് അനിവര്യമായ പദ്ധതിയാണിത്. ഇന്നല്ലെങ്കിൽ നാളെ ഇതു വന്നേ തീരൂവെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
Read Also: മകനെ ജാമ്യത്തിലെടുക്കാനെത്തിയ അമ്മയ്ക്കെതിരെ അസഭ്യ വർഷം നടത്തിയ സംഭവം : എസ്എച്ച്ഒഒയ്ക്ക് സസ്പെൻഷൻ
Post Your Comments