KeralaLatest NewsNews

ആഢംബര കപ്പൽ ‘ക്ലാസിക് ഇംപീരിയൽ’ സന്ദർശിച്ച് വ്യവസായ മന്ത്രി പി രാജീവ്

കൊച്ചി: വിനോദ സഞ്ചാരികളെ വരവേൽക്കാനൊരുങ്ങുന്ന കേരളത്തിലെ ഏറ്റവും വലിയ ആഢംബര കപ്പലായ ക്ലാസിക് ഇംപീരിയൽ സന്ദർശിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരളത്തിലെ ആദ്യത്തെ അനുഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു. പല ഘട്ടങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങളും അറിയാറുണ്ടെന്നും വളരെ മികച്ച രീതിയിൽ സമർപ്പണത്തോടെയാണ് കപ്പൽ നിർമ്മാണം പുരോഗമിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ക്ലാസിക് ഇംപീരിയൽ നിർമ്മിക്കുന്ന നിഷിജിത്ത് കെ ജോണിനെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

Read Also: സുഡാനിലെ മലയാളിയുടെ മരണം: ഇന്ത്യൻ എംബസിയുമായി നോർക്ക അധികൃതരുടെ ആശയവിനിമയം തുടരുന്നു

ടൂറിസ്റ്റ് ബോട്ട് സർവ്വീസ് മേഖലയിൽ 22 വർഷമായി പ്രവർത്തിക്കുന്ന വല്ലാർപാടം സ്വദേശി നിഷിജിത്ത് കെ ജോണിന്റെ മൂന്ന് വർഷക്കാലത്തെ പ്രയത്‌നത്തിന്റെ ഫലമാണ് വരും ദിവസങ്ങളിൽ നീറ്റിലിറങ്ങാൻ തയ്യാറെടുക്കുന്ന ‘ക്ലാസിക് ഇംപീരിയൽ’ എന്ന ആഢംബര കപ്പൽ. ഐആർഎസ് 185 ക്ലാസിഫിക്കേഷനിലുള്ള 50 മീറ്റർ നീളമുള്ള വെസ്സൽ നിഷിജിത്തിന്റെ ആറാമത്തെ സംരംഭമാണ്.

വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന് സമീപമുളള രാമൻ തുരുത്തിൽ പോർട്ട് ട്രസ്റ്റിന്റെ സ്ഥലം 1.20 ലക്ഷം രൂപ പ്രതിമാസ വാടകക്കെടുത്താണ് നിഷിജിത്ത് നിർമാണകേന്ദ്രം ഒരുക്കിയത്. നിഷിജിത്തിന്റേയും അൻപതോളം തൊഴിലാളികളുടേയും അധ്വാനത്തിന്റെ ഫലമായി യാത്രയക്കൊരുങ്ങുന്ന ഈ വെസ്സൽ ഐആർഎസ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

മറൈൻ ഡ്രൈവിൽ സ്വന്തമായി നിർമ്മിച്ച ഫ്ളോട്ടിങ് ജെട്ടിയിൽ നിന്നാകും ക്ലാസിക് ഇംപീരിയൽ കടലിലേക്കുള്ള ഉല്ലാസയാത്രകൾ തുടങ്ങുക എന്നതാണ് മറ്റൊരു പ്രത്യേകത. യാത്രക്കാരുമായി മറൈൻ ഡ്രൈവിൽ നിന്നു പുറം കടലിലേക്കാണ് യാത്ര. 150 യാത്രക്കാരെ വരെ ഉൾക്കൊള്ളാനുള്ള സൗകര്യം ഈ വെസ്സലിനുണ്ട്.

2000 രൂപ ചാർജ് വരുന്ന ലഞ്ച് ക്രൂസിന് ഉദ്ഘാടന ഓഫറായി 1500 രൂപയ്ക്കു യാത്ര ചെയ്യാം. സൺസെറ്റ് ക്രൂസിന് 3000 രൂപയാണ് ചാർജ്, ഉദ്ഘാടന ഓഫറായി ഇതിനും 2000 മതി. 30,000 വാട്സ് സൗണ്ട് സിസ്റ്റവും ലൈറ്റുകളും, ഡിജെ, മ്യൂസിക് ബാൻഡ്, ഡാൻസ് ഉൾപ്പെടെയുള്ള ഉല്ലാസ പരിപാടികളും എസി, നോൺ എസി ഭക്ഷണശാലയും ഫീഡിങ് റൂമും അടക്കമുള്ള സൗകര്യങ്ങൾ വെസ്സലിലുണ്ട്.

Read Also: വൈകിയാണെങ്കിലും വന്ദേ ഭാരത് വരുന്നത് സന്തോഷകരം, പക്ഷെ കെ-റെയിലിന് ബദലാകില്ല: മന്ത്രി മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button