Latest NewsIndiaNews

കോവിഡ് ബാധിച്ച് മരിച്ചയാൾ 2 വർഷത്തിന് ശേഷം തിരികെയെത്തി, വിചിത്രം!

ധാർ: കൊവിഡ്-19 ബാധിച്ച് ‘മരണപ്പെട്ട’ യുവാവ് രണ്ട് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തി. മധ്യപ്രദേശിലെ ധാർ ജില്ലയിൽ ആണ് സംഭവം.
കമലേഷ് പതിദാറിർ (35) എന്ന യുവാവിന്റെ അന്ത്യകർമ്മങ്ങൾ വീട്ടുകാർ ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടുകാരെ പോലും ഞെട്ടിച്ച് ഇയാൾ വീട്ടിൽ തിരികെയെത്തിയത്. പാൻഡെമിക് സമയത്താണ് കമലേഷിന് കോവിഡ് ബാധിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഡോക്ടർമാർ ഇയാളുടെ മരണം സ്ഥിരീകരിച്ചത്തിരുന്നു.

യുവാവിന്റെ മൃതദേഹം ആശുപത്രിക്കാർ കുടുംബത്തിന് കൈമാറിഉയിരുന്നു. ശേഷം കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടത്തിയെന്ന് ബന്ധുവായ മുകേഷ് പതിദാർ ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ഇപ്പോൾ, അവൻ വീട്ടിൽ തിരിച്ചെത്തി, എന്നാൽ ഈ കാലയളവിൽ അവൻ എവിടെ താമസിച്ചു? എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ല’, ബന്ധു പറഞ്ഞു.

2021-ൽ കമലേഷിന് കൊറോണ വൈറസ് ബാധിച്ച് വഡോദരയിലെ (ഗുജറാത്ത്) ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞതായി കൺവൻ പോലീസ് സ്റ്റേഷൻ ഇൻചാർജ് രാം സിംഗ് റാത്തോഡ് പറഞ്ഞു. കോവിഡ് -19 അണുബാധയെത്തുടർന്ന് അദ്ദേഹം മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചിരുന്നു.

ശനിയാഴ്ചയാണ് യുവാവ് വീട്ടിൽ തിരിച്ചെത്തിയത്പ്പോ. അപ്പോഴാണ് മകന് ജീവനുണ്ടെന്ന വിവരം പോലും ഇയാളുടെ മാതാപിതാക്കൾ അറിയുന്നത്. ശനിയാഴ്ച രാവിലെ 6 മണിയോടെ കരോഡ്കല ഗ്രാമത്തിലെ അമ്മയുടെ അമ്മായിയുടെ വീടിന്റെ വാതിലിൽ കമലേഷ് വന്ന് മുട്ടിയപ്പോൾ കുടുംബാംഗങ്ങൾ അമ്പരന്നുപോയതായി ബന്ധു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button