Latest NewsIndiaNews

ചൂട് കനക്കുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ഉഷ്ണതരംഗം ഗുരുതരമായതിനെ തുടർന്നാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Read Also: അരിപ്പാറ വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാരികൾ അപകടത്തിൽപ്പെട്ടു: രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

തിങ്കളാഴ്ച്ച മുതൽ ഒരാഴ്ചത്തേക്കാണ് അവധി പ്രഖ്യാപിച്ചത്. ഉഷ്ണ തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ഏതാനും നാളുകളായി സ്‌കൂളിൽ നിന്ന് തിരിച്ചെത്തുന്ന വിദ്യാർത്ഥികൾക്ക് തലവേദനയും മറ്റ് ദേഹാസ്വാസ്ഥ്യങ്ങളും അനുഭവപ്പെടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഉഷ്ണതരംഗത്തെ തുടർന്ന് വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉടലെടുത്തതിനാലാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയത്.

Read Also: ‘യോഗിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മാഫിയാരാജിന്റെ അടിത്തറയിളകി തുടങ്ങി’: വിലപിക്കുന്നവർ അറിയാൻ, വൈറൽ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button