ലക്നൗ: പോലീസ് കസ്റ്റഡിയിലിരിക്കെ മാധ്യമപ്രവർത്തകരുടെ വേഷത്തിലെത്തിയ മൂന്ന് പേരാൽ കൊല്ലപ്പെട്ട ഗുണ്ടാസംഘ രാഷ്ട്രീയ നേതാവ് അതിഖ് മുഹമ്മദിന്റെ മരണത്തിൽ കേരളത്തിലെ സാംസ്കാരിക നായകന്മാരും രാഷ്ട്രീയക്കാരും പ്രതിഷേധ സ്വരമുയർത്തുകയാണ്. ഇയാളെ വാഴ്ത്തുന്ന, ഇയാളുടെ കൊലപാതകത്തിൽ വിലപിക്കുന്നവരെ വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ് രംഗത്ത്. അഫ്സൽ ഗുരുവിനും, യാക്കൂബ് മേമനും, ബുർഖാൻ വാനിക്കും ശേഷം കേരളത്തിൽ അവതരിപ്പിക്കുന്ന പുതിയ മാലാഖയാണ് ‘അതിഖ് അഹമ്മദ്’ എന്ന് ജിതിൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
അഫ്സൽ ഗുരുവിനെയും, യാക്കൂബ് മേമനെയും, ബുർഖാൻ വാനിയെയും പോലുള്ള തീവ്രവാദികൾക്ക് കിട്ടിയ അതേ ‘മാലാഖ പട്ടം’ അതിഖ് അഹമ്മദിനും കേരളത്തിൽ കിട്ടുന്നതിൽ അത്ഭുതമില്ലെന്ന് ജിതിൻ പറയുന്നു. ‘ഇനിയിപ്പോൾ ലൈവ് ആയി മയ്യത്ത് നമസ്ക്കാരവും, പൂക്കളെയും, കാക്കയെയും സ്നേഹിച്ച അതിഖ് അഹമ്മദിന്റെ അറിയപ്പെടാത്ത കഥകൾ, ജനിച്ച വീട്, വളർന്ന വീട്, ബാല്യകാലത്ത് കണ്ണ് പൊത്തി കളിച്ച സ്ഥലം, സഹ ഗുണ്ടകളുടെ ഓർമ്മകൾ, കണ്ണിന്റെ ഓപ്പറേഷന് സഹായം അഭ്യർത്ഥിച്ച അന്യമതസ്ഥന് ഹൃദയം കൂടി ഓപ്പറേഷൻ ചെയ്യാൻ പണം കൊടുത്തത്, എംപി ആയിരുന്നപ്പോൾ കുമരകത്ത് വന്ന് കരിമീൻ കഴിച്ച വിശേഷങ്ങളും ഒക്കെയായി മാപ്രകൾ അടുത്ത ഒരു മാസം തള്ളി നീക്കും’, അദ്ദേഹം കുറിച്ചു.
ജിതിൻ കെ ജേക്കബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
അഫ്സൽ ഗുരുവിനും, യാക്കൂബ് മേമനും, ബുർഖാൻ വാനിക്കും ശേഷം കേരളത്തിൽ അവതരിപ്പിക്കുന്ന പുതിയ മാലാഖ ‘അതിഖ് അഹമ്മദ്’..!
അതെ, ഇന്നലെ ഉത്തർ പ്രദേശിൽ കൊല്ലപ്പെട്ട അതിഖ് അഹമ്മദാണ് മാപ്രകളും, കമ്മികളും, സുഡാപ്പികളും ഒരുപോലെ വാഴ്ത്തി പാടുന്ന ‘അതിഖ് അഹമ്മദ്’.
തീവ്രവാദ ബന്ധം ഉൾപ്പെടെ ആരോപിക്കപ്പെടുന്ന ഈ ‘മാലാഖയെ’ പറ്റിയുള്ള ചെറിയ വിവരണം ഇതാണ്:-
നൂറിലധികം ക്രിമിനൽ കേസുകളിലെ പ്രതി, ജാമ്യം നേടി സ്വതന്ത്രനായി വിലസി നടന്നു. ഇയാൾക്കെതിരെ ആദ്യകേസ് ഫയൽ ചെയ്യുന്നത് 1979ലാണ്. അന്നും പിന്നീടും പല കേസുകളിലും സാക്ഷികൾ കൂറുമാറുകയോ അവരെ കാണാതാകുകയോ ചെയ്തതിനാൽ യുപിയിലെ ഒരു സർക്കാരിനും ഇയാളെ ഒരു കേസിലും ശിക്ഷിക്കാൻ കഴിഞ്ഞില്ല.
സമാജ്‌വാദി പാർട്ടിയുടെ നേതാവായിരുന്ന ഈ ‘മാലാഖ’ അരനൂറ്റാണ്ടിലെ രാഷ്ട്രീയ, ക്രിമിനൽ പ്രവർത്തനങ്ങൾകൊണ്ട് നേടിയെടുത്തത് 1400 കോടി രൂപയുടെ സ്വത്തുവകകൾ…!
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന നെഹ്‌റു തിരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിക്കാനും ആയി നമ്മുടെ ‘മാലാഖക്ക്’. ?
തന്റെ സഹോദരനെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചതിന് 2005ൽ ബിഎസ്പി എംഎൽഎ ആയിരുന്ന രാജു പാലിനെ ‘മാലാഖ’ വെടി വച്ച് കൊന്നു. ഈ ഫെബ്രുവരിയിൽ രാജു പാൽ കേസിൽ സാക്ഷിയായിരുന്ന ഉമേഷ് പാലിനെയും വെടി വച്ച് കൊന്നു .
ഇത്രയൊക്കെയേ ചെയ്തുള്ളൂ. അതിനാണ് മാലാഖയെ, ന്യുനപക്ഷം എന്ന പരിഗണന പോലും നൽകാതെ വേട്ടയാടിയത്.?
രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ, ന്യൂനപക്ഷ ലേബലിന്റെ ബലത്തിൽ, മാധ്യമങ്ങളുടെ പിന്തുണയിൽ അരനൂറ്റാണ്ട് ആയി ഉത്തർപ്രദേശിലെ കൊടുംക്രിമിനലുകളിൽ ഒന്നായി വിലസിയ അതിഖ് അഹമ്മദ് എന്ന മാലാഖക്ക് ഒരിടത്ത് മാത്രം കണക്ക് കൂട്ടലുകൾ പിഴച്ചു.
യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് വന്നപ്പോൾ അയാൾ കരുതി, തന്നെ ഒന്നും ചെയ്യാൻ ആകില്ല, തനിക്ക് രാഷ്ട്രീയ പിന്തുണ ഉണ്ട്, ന്യുനപക്ഷം ആയത് കൊണ്ട് മാപ്രകൾ കൂടെയുണ്ടാകും എന്നൊക്കെ.
പക്ഷെ തെറ്റിപ്പോയി, 1400 കോടിയുടെ സ്വത്തുക്കളെക്കൂടാതെ 50ൽ പരം ഷെൽ കമ്പനികളിൽക്കൂടി ‘മാലാഖയും’ കൂട്ടരും വെളുപ്പിച്ചെടുത്ത 100 കോടി രൂപയും യോഗി സർക്കാർ കണ്ടുകെട്ടി.
അവസാനം അനിവാര്യമായത് സംഭവിച്ചു. എന്റെയും നിങ്ങളുടെയും നികുതിപ്പണം അത്രയും ലാഭം.
നീതിന്യായ വ്യവസ്ഥ തകർന്നു എന്നാണ് നിലവിളി. 1979 ൽ ആണ് ആദ്യ കൊലപാതകം. അന്ന് മുതൽ ഇന്ന് വരെ നൂറുകണക്കിന് സാധാരണക്കാരെ, സാക്ഷികളെ ഇയാൾ വധിച്ചു, പിടിച്ചുപറിച്ച് 1400 കോടി രൂപയുടെ സ്വത്ത് ഉണ്ടാക്കി, സമാന്തര ഭരണകൂടം സൃഷ്ടിച്ച് നാട് ഭരിച്ചു. അപ്പോഴൊക്കെ എവിടെ ആയിരുന്നു നമ്മുടെ നീതിന്യായ വ്യവസ്ഥ?
ഇയാൾ കൊന്ന നൂറുകണക്കിന് സാധാരണക്കാർക്ക് നീതി കിട്ടിയോ? അവരുടെ കുടുംബങ്ങൾക്ക് നീതി കിട്ടിയോ? നീതിന്യായ വ്യവസ്ഥ കണ്ണടയ്ക്കുമ്പോൾ, അല്ലെങ്കിൽ മെല്ലെപോകുമ്പോൾ കാലം നീതി നടപ്പാക്കും. അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്.
കൊല്ലപ്പെട്ട നൂറുകണക്കിന് മനുഷ്യർക്കും മനുഷ്യാവകാശം ഉണ്ടായിരുന്നു. അവരുടെ കുടുംബങ്ങൾക്കും ഉണ്ടായിരുന്നു മനുഷ്യാവകാശം.
‘വാൾ എടുത്തവൻ വാളാൽ’ എന്ന് ബൈബിളിൽ പറയുന്നുണ്ട്.
ഇഷ്ടമില്ലാത്ത ചോദ്യം ചോദിച്ചാൽ കൈ വെട്ടുന്നവനും, 51 വെട്ടു വെട്ടി മനുഷ്യരെ കൊല്ലുന്നവനും, സ്കൂളിൽ കയറി പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് അധ്യാപകനെ കൊല്ലുന്നവനും ഒക്കെയാണ് ഇപ്പോൾ അതിഖ് അഹമ്മദ് എന്ന ഇന്ത്യ കണ്ട ഏറ്റവും വലിയ കുറ്റവാളിയെ മാപ്രകളുടെ പിന്തുണയോടെ മാലാഖയാക്കി വാഴ്ത്തിപ്പാടുന്നത്.
അഫ്സൽ ഗുരുവിനെയും, യാക്കൂബ് മേമനെയും, ബുർഖാൻ വാനിയെയും പോലുള്ള തീവ്രവാദികൾക്ക് കിട്ടിയ അതേ ‘മാലാഖ പട്ടം’ അതിഖ് അഹമ്മദിനും ഇവിടെ കിട്ടുന്നതിൽ അത്ഭുതം ഒന്നുമില്ല.
ഇനിയിപ്പോൾ ലൈവ് ആയി മയ്യത്ത് നമസ്ക്കാരവും, പൂക്കളെയും, കാക്കയെയും സ്നേഹിച്ച അതിഖ് അഹമ്മദിന്റെ അറിയപ്പെടാത്ത കഥകൾ, ജനിച്ച വീട്, വളർന്ന വീട്, ബാല്യകാലത്ത് കണ്ണ് പൊത്തി കളിച്ച സ്ഥലം, സഹ ഗുണ്ടകളുടെ ഓർമ്മകൾ, കണ്ണിന്റെ ഓപ്പറേഷന് സഹായം അഭ്യർത്ഥിച്ച അന്യമതസ്ഥന് ഹൃദയം കൂടി ഓപ്പറേഷൻ ചെയ്യാൻ പണം കൊടുത്തത്, എംപി ആയിരുന്നപ്പോൾ കുമരകത്ത് വന്ന് കരിമീൻ കഴിച്ച വിശേഷങ്ങളും ഒക്കെയായി മാപ്രകൾ അടുത്ത ഒരു മാസം തള്ളി നീക്കും ?
മാപ്രകളും, കമ്മി – സുടാപ്പി സംഖ്യവും മോങ്ങലുകൾ തുടരട്ടെ. ഇവറ്റകളുടെ കോപ്രായങ്ങൾ കേരളത്തിലെ 3.50 കോടി ജനം കണ്ടാൽ മതിയല്ലോ. 25 കോടി വരുന്ന ഉത്തർ പ്രദേശിലെ ജനം എന്തായാലും ആഘോഷിക്കുകയാണ്. എന്റെ നികുതിപ്പണം ക്രിമിനലുകളെ തീറ്റിപോറ്റാൻ ഉപയോഗിക്കുന്നില്ലല്ലോ എന്നോർത്ത് വ്യക്തിപരമായി ഞാനും ആഘോഷിക്കുന്നു.
Post Your Comments