Latest NewsNewsIndia

സിബിഐയുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി: സത്യസന്ധതയിൽ പാർട്ടി വിട്ടുവീഴ്ച ചെയ്യില്ലെന്ന് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: സിബിഐ ചോദ്യം ചെയ്യലിന് പിന്നാലെ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തന്നോട് സിബിഐ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെന്ന് കെജ്രിവാൾ വ്യക്തമാക്കി. ഡൽഹി മദ്യ നയക്കേസിൽ സിബിഐയുടെ ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ഫോണ്‍ സര്‍വീസ് എന്ന വ്യാജേനെ മൊബൈല്‍ മോഷണം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പ്രതിയ്ക്കായി തെരച്ചില്‍

താൻ സിബിഐ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി. സത്യസന്ധതയിൽ പാർട്ടി വിട്ടുവീഴ്ച ചെയ്യില്ല. മദ്യനയ കേസ് അടിസ്ഥാനമില്ല. കേസ് വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 9 മണിക്കൂറോളം നേരമാണ് അരവിന്ദ് കെജ്രിവാളിനെ സിബിഐ ചോദ്യം ചെയ്തത്.

മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അറിയിപ്പു നൽകികൊണ്ട് കഴിഞ്ഞ ദിവസമാണ് സിബിഐ അരവിന്ദ് കെജ്രിവാളിന് നോട്ടീസ് അയച്ചത്. മദ്യ നയക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നേരത്തെ അറസ്റ്റിലായിരുന്നു. സിസോദയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. ഡൽഹി എക്‌സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതിർന്ന രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നൽകിയെന്നാണ് സിബിഐ കണ്ടെത്തൽ.

Read Also: കൊലപാതക കേസ്: ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പിതൃ സഹോദരൻ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button