![](/wp-content/uploads/2023/04/nyjil.jpg)
കോഴിക്കോട്: സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ മാനന്തവാടി സ്വദേശിയായ യുവാവ് മരിച്ചു. ചെറുകാട്ടൂര്‍ കൂവക്കാട്ടില്‍ കെ. ഡി തോമസിന്റെയും ഡെയ്‌സിയുടെയും മകന്‍ നൈജില്‍ എസ് ടോം (31) ആണ് മരിച്ചത്.
Read Also : ഒടിയൻ സിനിമയുടെ വരവ് പോലെയായി വന്ദേഭാരതിന്റെ ട്രെയൽ റൺ: ഉപദേശത്തിന് പിന്നാലെ പരിഹാസവുമായി സന്ദീപാനന്ദ ഗിരി
പൊറ്റമ്മലില്‍ വെള്ളിയാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ നൈജിലിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു യുവാവ്.
Read Also : വൈറസിനെതിരെ പോരാടാനുള്ള സ്വാഭാവിക പ്രതിരോധശേഷി കുറയുന്നു, മെയ് പകുതിയോടെ കോവിഡ് കേസുകൾ ഉയരാൻ സാധ്യത
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: ഷിബിന. ഒരു മകളുണ്ട്. സഹോദരങ്ങള്‍: ഡനീഷ, സ്റ്റാനിയ.
Post Your Comments