Latest NewsNewsIndia

വൈറസിനെതിരെ പോരാടാനുള്ള സ്വാഭാവിക പ്രതിരോധശേഷി കുറയുന്നു, മെയ് പകുതിയോടെ കോവിഡ് കേസുകൾ ഉയരാൻ സാധ്യത

മിക്ക കേസുകളിലും രോഗലക്ഷണങ്ങൾ വളരെ ലളിതമായാണ് കാണപ്പെടുന്നത്

രാജ്യത്ത് മെയ് പകുതിയോടെ കോവിഡ് കേസുകൾ അരലക്ഷത്തിലേക്ക് കടക്കുമെന്ന് ഐഐടി കാൺപൂർ പ്രൊഫസർ ഡോ. മനീന്ദ്ര അഗർവാൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രൊഫസർ പ്രവചനം നടത്തിയത്. മാത്തമാറ്റിക്കൽ മോഡൽ അടിസ്ഥാനമാക്കിയുള്ള പ്രവചനത്തിൽ, മെയ് മാസം 50 മുതൽ 60,000 വരെ കോവിഡ് കേസുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. ആവശ്യമായ ഡാറ്റ ലഭിച്ചാൽ, ഒരാഴ്ചയ്ക്കകം കൃത്യമായ പ്രവചനം പ്രൊഫസർ നടത്തുന്നതാണ്.

കോവിഡ് കേസുകൾ വേഗത്തിൽ പടരുന്നതിനെക്കുറിച്ച് രണ്ട് പ്രധാന കാരണങ്ങളാണ് പ്രൊഫസർ ഡോ. മനീന്ദ്ര അഗർവാൾ ചൂണ്ടിക്കാണിക്കുന്നത്. ഒന്നാമതായി വൈറസിനെതിരെ പോരാടാൻ ഉള്ള സ്വാഭാവിക പ്രതിരോധശേഷി അഞ്ച് ശതമാനത്തോളം ആളുകളിൽ കുറഞ്ഞിട്ടുണ്ട്. രണ്ടാമതായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡിന്റെ വിവിധ വകഭേദങ്ങൾ അതിവേഗത്തിൽ വ്യാപിക്കുന്നവയാണ്. അതേസമയം, മിക്ക കേസുകളിലും രോഗലക്ഷണങ്ങൾ വളരെ ലളിതമായാണ് കാണപ്പെടുന്നത്. രണ്ടാം തരംഗം സൃഷ്ടിച്ചത് പോലെ അപകടകരമായ തരത്തിലേക്ക് ഇത്തവണ നീങ്ങില്ലെന്നും പ്രൊഫസർ വ്യക്തമാക്കി.

Also Read: ജപ്പാൻ പ്രധാനമന്ത്രിക്ക് നേരേ ബോംബാക്രമണം

shortlink

Related Articles

Post Your Comments

Related Articles


Back to top button