ഹിന്ദു ദേവന്‍മാരുടെ വിഗ്രഹത്തിന് മുന്നില്‍ നിന്ന് ചിത്രമെടുത്ത പാക് നടിക്കെതിരെ വിമർശനവുമായി സമൂഹമാദ്ധ്യമങ്ങള്‍. ഗണേശ വിഗ്രഹത്തിന് മുന്നില്‍ നിന്ന് ചിത്രമെടുത്തതിനാണ് ടെലിവിഷന്‍ പരമ്പരയായ മുജേ പ്യാര്‍ ഹുവാതായിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹാനിയ അമീറിനെതിരെ വിമർശനം ഉയരുന്നത്. മതവികാരം വ്രണപ്പെടുത്തിയെന്നും നടിയ്ക്ക് നേരെ ആരോപണം ഉയരുന്നുണ്ട്.
‘ഹിന്ദു ദേവന്‍മാരുടെ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ നിന്ന് ഫോട്ടോ പകര്‍ത്തുന്നത് ഇസ്ലാമിന് വിരുദ്ധമാണ്. മുസ്ലീങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത് ഇന്ത്യന്‍ ആരാധകരെ തൃപ്തിപ്പെടുത്താനാണ്. ഇവള്‍ പാകിസ്താനില്‍ ജീവിക്കാന്‍ യോഗ്യയല്ല’ തുടങ്ങി നിരവധി കമന്റുകളാണ് ഉയരുന്നത്.
Post Your Comments