IdukkiLatest NewsKeralaNattuvarthaNews

വിഷുവിന് കണി വെയ്ക്കാൻ കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

ഇടുക്കി: വിഷുക്കണി ഒരുക്കുന്നതിനായി കൊന്നപ്പൂ പറിക്കാൻ മരത്തിൽ കയറിയ യുവാവിന് ദാരുണാന്ത്യം. മരത്തിൽ നിന്നും പിടിവിട്ട് താഴെവീണാണ് യുവാവ് മരണപ്പെട്ടത്. രാജകുമാരി സ്വദേശി കരിമ്പിൻ കാലയിൽ എൽദോസ് ഐപ്പാണ് മരിച്ചത്. വിഷുത്തലേന്ന് കൊന്നപ്പൂ പറിക്കാനായി കയറിയ മരത്തിന്റെ ചില്ല ഒടിഞ്ഞ് എൽദോസ് താഴേയ്ക്ക് വീഴുകയായിരുന്നു. ഉടനെ തന്നെ രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, കൊറ്റമ്പള്ളി തഴക്കുഴി ക്ഷേത്രത്തിനുസമീപം വഴിയരികിൽ കൊന്നപ്പൂവ് വിൽക്കവെ പാഞ്ഞെത്തിയ മിനിലോറിയിൽ നിന്നു തടികൾ തെറിച്ചുവീണു കുട്ടിക്കു ഗുരുതര പരിക്കേറ്റു. കൊന്നപ്പൂവു വാങ്ങാൻ നിന്ന സ്കൂട്ടർ യാത്രക്കാരായ ദമ്പതികളെയും ലോറി ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ 5ന് ദേശീയപാതയിൽ വലിയകുളങ്ങര ദേവി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button