പാലക്കാട്: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കേരളത്തിന് അനുവദിച്ച വന്ദേഭാരത് എസ്‌ക്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തി. ഇന്ന് രാവിലെ 11.45-ന് പാലക്കാട് സ്റ്റേഷനില്‍ എത്തിയ വന്ദേഭാരത് എക്സ്പ്രസിന് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. സ്റ്റേഷനില്‍ ട്രെയിന്‍ ഒരു മിനിട്ടോളം നിര്‍ത്തി. കേരളത്തിന് വിഷു കൈ നീട്ടമായി ലഭിച്ച വന്ദേഭാരത് ട്രെയിനിനെ വരവേല്‍ക്കാന്‍ പാലക്കാട് സ്റ്റേഷനില്‍ വന്‍ ജനാവലിയാണ് കാത്ത് നിന്നത്. ലോക്കോ പൈലറ്റിനെ മാലയിട്ടും മധുരം വിതരണം ചെയ്തുമാണ് ജനം വരവേറ്റത്.
Read Also; തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിടിച്ച് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
മുന്‍ കേന്ദ്ര റെയില്‍ മന്ത്രി ഓ രാജഗോപാല്‍, കേന്ദ്ര വിദേശ കാര്യമന്ത്രി വി മുരളീധരന്‍, ബിജെപി ജില്ലാ സംസ്ഥാന കാര്യകര്‍ത്താക്കള്‍ എന്നിവര്‍ സന്നിഹിതരായി. പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കുമ്പോഴോക്കെ കേരളത്തിനായി വലിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും വന്ദേ ഭാരത് കേരളത്തിന്റെ വികസനത്തിന് വേഗത കൂട്ടുമെന്നും വിദേശകാര്യ മന്ത്രി വി.മുരളീധരന്‍ പറഞ്ഞു. വന്ദേ ഭാരത് കേരളത്തിന് അനുവദിച്ച പ്രധാനമന്ത്രിക്കും റയില്‍വേ മന്ത്രിക്കും അദ്ദേഹം നന്ദി സൂചിപ്പിക്കുകയും ചെയ്തു.
ഇന്ത്യയുടെ സ്വന്തം സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേഭാരത്. പരമാവധി 180 കിലോ മീറ്ററാണ് ട്രെയിനിന്റെ വേഗത. അതേസമയം, കേരളത്തിന് വന്ദേഭാരത് അനുവദിച്ചത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പ്രതികരിച്ചു. ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അറിയിപ്പ് ലഭിച്ചിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
Post Your Comments