തിരുവനന്തപുരം: കേന്ദ്രം അനുവദിച്ച വന്ദേ ഭാരത് എക്‌സ്പ്രസ് കേരളത്തില്‍ എത്തിയപ്പോള്‍ ട്രെയിനിന് പാലക്കാട് സ്റ്റേഷനില്‍ വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. ജനങ്ങള്‍ മുദ്രാവാക്യങ്ങളോടെയും ആര്‍പ്പുവിളികളോടെയുമാണ് വന്ദേ ഭാരത് എക്‌സ്പ്രസിനെ വരവേറ്റത്. എന്നാല്‍ വന്ദേ ഭാരത് എക്‌സ്പ്രസിലെ ടിക്കറ്റ് നിരക്കിനെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകളാണ് പ്രചരിച്ചത്.
ട്രെയിനെ കുറിച്ച് ശരിയായ ധാരണ ഇല്ലാത്തതിനാലും വസ്തുതകളെ കുറിച്ച് അറിയാത്തതിനാലുമാണ് വന്ദേ ഭാരതിനെ കുറിച്ച് ജനങ്ങള്‍ ഇങ്ങനെ തള്ളുന്നതെന്ന് സന്ദീപാനന്ദ ഗിരി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ വന്ദേ ഭാരത് ചാര്‍ജ് 2138 രൂപയാണെന്നും സന്ദീപാനന്ദ ഗിരി കൂട്ടിച്ചേർത്തു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യർ.
നരേന്ദ്ര മോദിയുടെ സർജിക്കൽ സ്‌ട്രൈക്കിൽ അണ്ണാക്കിൽ പിരിവെട്ടിയിരിക്കുന്ന സന്ദീപാനന്ദ ഗിരി ഉൾപ്പെടെയുള്ളവർ വസ്തുത അറിയാതെ വന്ദേ ഭാരത് ടിക്കറ്റ് നിരക്ക് സംബന്ധിച്ച് അസത്യം പ്രചരിപ്പിക്കുകയാണെന്ന് സന്ദീപ് വാര്യർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
രഹനയെ കുറിച്ച് ഒരുപാട് ഒന്നും അറിയില്ല, എങ്കിലും ഞാന്‍ ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ്
നരേന്ദ്ര മോദിയുടെ സർജിക്കൽ സ്‌ട്രൈക്കിൽ അണ്ണാക്കിൽ പിരിവെട്ടിയിരിക്കുന്ന സന്ദീപാനന്ദ ഗിരി ഉൾപ്പെടെയുള്ളവർ വസ്തുത അറിയാതെ വന്ദേ ഭാരത് ടിക്കറ്റ് നിരക്ക് സംബന്ധിച്ച് അസത്യം പ്രചരിപ്പിക്കുകയാണ് .
വന്ദേ ഭാരത് ടിക്കറ്റ് നിരക്ക് രണ്ട് ക്‌ളാസ്സുകളിലാണ് . ബേസിക് , പിന്നെ എക്സിക്യൂട്ടിവ് .
കണ്ണൂർ തിരുവനന്തപുരം ബേസിക് ക്ലാസ് ടിക്കറ്റ് 935 രൂപ മാത്രമാണ് . എക്സിക്യൂട്ടിവ് ക്ലാസ്സിൽ 1958 രൂപയും . ട്രെയിൻ പൂർണമായും എസി ആണ് .
ഭാവിയിൽ മംഗലാപുരത്തേക്ക് വന്ദേ ഭാരത് നീട്ടാൻ പദ്ധതിയുണ്ട് .
കണ്ണൂർ തിരുവനന്തപുരം ആറര ഏഴ് മണിക്കൂർ കൊണ്ട് ഓടിയെത്തിക്കാം എന്നാണ് റെയിൽവേ കരുതുന്നത് . പല ഭാഗങ്ങളിലുമുള്ള കർവ്വുകൾ നികത്തുന്നത് സർവ്വേ കഴിഞ്ഞിരിക്കുകയാണ് . ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ തന്നെ ഇത് പൂർത്തിയായാൽ 160 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വന്ദേ ഭാരതിന് സാധിക്കും . നരേന്ദ്ര മോദിയാണ് ഭരിക്കുന്നത് , ദേശീയപാത വികസനം പോലെ ഇതും സാധ്യമാകും.
ഇനി പറയൂ 2030ൽ മാത്രം പണി തീരുമെന്ന് പറയപ്പെടുന്ന, രണ്ട് ലക്ഷം കോടിയുടെ ബാധ്യത മലയാളിയുടെ പോക്കറ്റിൽ നിന്നും വഹിക്കേണ്ടി വരുന്ന , കാൽ ലക്ഷം മലയാളി കുടുംബങ്ങളെ തെരുവിലിറക്കി വിടുന്ന , പരിസ്ഥിതിയെ തകർക്കുന്ന കെ റെയിൽ വേണോ അതോ കേരള ഖജനാവിന് നയാപൈസ ചിലവില്ലാത്ത വന്ദേ ഭാരത് വേണോ ?
Post Your Comments