തൃശൂർ: വന്ദേ ഭാരത് ട്രെയിൻ കേരളത്തിലേക്ക് അയച്ചതിലൂടെ മലയാളികളുടെ രണ്ട് ലക്ഷം കോടി രൂപയാണ് പ്രധാനമന്ത്രി ലാഭിച്ചതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ‘കണ്ണൂരിൽ നിന്ന് ആറ് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് വന്ദേ ഭാരത് ട്രെയിനിൽ എത്താമെന്നിരിക്കെ എന്തിനാണ് കേരളത്തെ കടക്കെണിയിൽ മുക്കി രണ്ട് ലക്ഷം കോടിയുടെ കെ റെയിൽ എന്ന് മലയാളികൾ ചിന്തിക്കുന്നു’ എന്ന് സന്ദീപ് വാര്യർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഇനി വരുന്നത് ‘വന്ദേ മെട്രോ’: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് പിന്നാലെ റെയില്‍വേ മന്ത്രാലയത്തിന്റെ പുതിയ നീക്കം
ഒരൊറ്റ വന്ദേ ഭാരത് ട്രെയിൻ കേരളത്തിലേക്ക് അയച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വാസ്തവത്തിൽ കേവലം ഒരു പുതിയ തീവണ്ടി നൽകുക മാത്രമല്ല ചെയ്തത് , മലയാളികളുടെ രണ്ട് ലക്ഷം കോടി രൂപ ലാഭിക്കുക കൂടിയാണ്. കണ്ണൂരിൽ നിന്ന് ആറ് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് വന്ദേ ഭാരത് ട്രെയിനിൽ എത്താമെന്നിരിക്കെ എന്തിനാണ് കേരളത്തെ കടക്കെണിയിൽ മുക്കി രണ്ട് ലക്ഷം കോടിയുടെ കെ റെയിൽ എന്ന് മലയാളികൾ ചിന്തിക്കുന്നു .
ഒരൊറ്റ വന്ദേ ഭാരത് ട്രെയിൻ വന്നപ്പോഴേക്കും രക്ഷപ്പെട്ടത് കെ റെയിൽ മൂലം വീടും കിടപ്പാടവും നഷ്ട്ടപ്പെടുമായിരുന്ന ആയിരക്കണക്കിന് പാവപ്പെട്ട മനുഷ്യരാണ് . ഒരൊറ്റ വന്ദേ ഭാരത് ട്രെയിൻ വന്നപ്പോൾ രക്ഷപ്പെട്ടത് കെ റെയിൽ മൂലം നശിപ്പിക്കപ്പെടുമായിരുന്ന കേരളത്തിന്റെ പരിസ്ഥിതിയാണ് , ഒരൊറ്റ വന്ദേ ഭാരത് വന്നപ്പോൾ രക്ഷപ്പെട്ടത് കേരളമാണ് . താങ്ക് യു മോദിജി .
Post Your Comments