കൊച്ചി: വിഷു ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് കൊച്ചിയിൽ നിയന്ത്രണം. നിര്‍ദ്ദേശം ലംഘിച്ച് പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. രാത്രി 10 മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് നിയന്ത്രണം.
read also: ദേശീയ വിദ്യാഭ്യാസ നയം: ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ് ബോസിനെതിരെ എസ്എഫ്‌ഐ പ്രതിഷേധം
വായു മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിഷുവിന് വീടുകളില്‍ പടക്കം പൊട്ടിക്കുന്നത് പതിവായതിനാലാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പടക്കം പൊട്ടിക്കുന്നതിലൂടെയുള്ള പുക ഏറെ നേരം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കാന്‍ സാധ്യതയുള്ളതിനാലാണ് രാത്രി വൈകിയുള്ള പടക്കം പൊട്ടിക്കല്‍ നിയന്ത്രിക്കാന്‍ കൊച്ചി സിറ്റി പൊലീസ് തീരുമാനിച്ചത്.
ബ്രഹ്മപുരത്തെ തീപിടിത്തം മൂലം ദിവസങ്ങളോളം കൊച്ചി നഗര മേഖലയില്‍ വിഷപ്പുകയിൽ ജനം ബുദ്ധിമുട്ട് നേരിട്ടിരുന്നു.
Post Your Comments