Latest NewsNewsIndia

ഡൽഹിയിലെ വീടൊഴിയാൻ രാഹുൽ ഗാന്ധി: സാധനങ്ങൾ മാറ്റി

ന്യൂഡൽഹി: ഡൽഹിയിലെ വീടൊഴിയാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിയുന്നത്. 19 വർഷമായി രാഹുൽ താമസിക്കുന്ന 12 തുഗ്ലക്ക് ലൈനിലെ വസതിയിൽ നിന്ന് സാധനങ്ങൾ മാറ്റിത്തുടങ്ങി.

Read Also: പ്രണയം നടിച്ച് വിവാഹിതയായ അറുപതുകാരിയിൽ നിന്നും കോടികൾ തട്ടിയെടുത്തു: യുവാവിനെതിരെ കേസ്

ഏപ്രിൽ 22നകം ഡൽഹിയിൽ സർക്കാർ അനുവദിച്ച ബംഗ്ലാവ് ഒഴിയണമെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നു. 2019ലെ ക്രിമിനൽ മാനനഷ്ടക്കേസിൽ സൂറത്ത് കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ ലോക്സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്. മോദിയുടെ പേരിനെ ചൊല്ലിയുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെയാണ് കേസെടുത്തിരുന്നത്.

അയോഗ്യനാക്കുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങിയ മാർച്ച് 24 മുതൽ ഒരു മാസത്തിനുള്ളിൽ രാഹുൽ തന്റെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയണമെന്നാണ് ചട്ടം.

Read Also: ഡൽഹിയിൽ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് സംസ്ഥാന സർക്കാരിന്റേയും നയം: വിമർശനവുമായി വി ഡി സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button