കണ്ണൂർ: പ്രണയം നടിച്ചു വിവാഹിതയായ അറുപതുകാരിയിൽ നിന്നും കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. ദിനേശൻ എന്നയാൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് കോടി നാൽപത്തിയഞ്ച് ലക്ഷം രൂപയാണ് ഇയാൾ അറുപതുവയസുകാരിയുടെ പക്കൽ നിന്നും തട്ടിയെടുത്തത്.
ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇതിനിടെ അറുപതുവയസുകാരിയുടെ നഗ്നചിത്രം യുവാവ് പകർത്തിയിരുന്നു. പണം തന്നില്ലെങ്കിൽ ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുമെന്ന് പറഞ്ഞായിരുന്നു യുവാവിന്റെ ഭീഷണി. പലതവണയായി ഇവർ പണം നൽകിയെങ്കിലും വീണ്ടും ഭീഷണി തുടർന്നു. ഇതോടെയാണ് ഇവർ പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് വ്യക്തമാക്കി.
Post Your Comments