Latest NewsKeralaNews

മകളെ ജോലിക്കാരൻ ബലാത്സംഗം ചെയ്‌തെന്ന് അമ്മ, പീഡനം നടന്നിട്ടില്ലെന്ന് ഡോക്‌ടർ; ഒടുവിൽ യുവാവ് അറസ്റ്റിൽ

തൊടുപുഴ: വൃദ്ധമാതാവിനെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൊടുപുഴയിൽ വൃദ്ധയായ അമ്മയെ മുറിയില്‍ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ 46 കാരിയെ ബലാത്സംഗം മനുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കരിങ്കുന്നം ഇല്ലിചാരി സ്വദേശി വാഴമലയിൽ മനു(45)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം.

വീട്ടില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനായി 76 കാരിയായ അമ്മ മനുവിനെ വിളിക്കുകയായിരുന്നു. പണിക്കിടെ അമ്മയെ മുറിയില്‍ പൂട്ടിയിട്ട ശേഷം മകളെ ബലാത്സംഗം ചെയ്തു എന്നതാണ് പരാതി. അവശനിലയായ മകളെ അമ്മ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. ഈ സമയം താൻ നിലവിളിച്ചെങ്കിലും പ്രതി മകളെ വിടാൻ കൂട്ടാക്കിയില്ലെന്നും അമ്മ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയയാക്കി. എന്നാൽ പരിശോധനയിൽ പീഡനം നടന്നതായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് തൊടുപുഴ ഡിവൈഎസ്︋പി ഓഫീസിലെത്തിച്ച മനുവിനെ പൊലീസ് ബന്ധുക്കളോടൊപ്പം വിട്ടയയ്ക്കുകയും ചെയ്തു.

തുടർന്ന് പൊലീസ് മകളെയും അമ്മയെയും മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് മജിസ്ട്രേറ്റ് ഉത്തരവിടുകയായിരുന്നു. മജിസ്ട്രേറ്റിൻ്റെ നിർദേശപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തത്. നിലവിൽ പ്രതിയെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button