ThiruvananthapuramKeralaNattuvarthaLatest NewsNews

റിയാസും ജലീലും തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ല: വ്യക്തമാക്കി വി മുരളീധരൻ

തിരുവനന്തപുരം: മന്ത്രി പിഎ മുഹമ്മദ് റിയാസും എംഎല്‍എ കെ.ടി ജലീലും തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. റിയാസും ജലീലും തീവ്രവാദികളോട് അനുകൂല നിലപാടെടുക്കുന്നവര്‍ എന്ന നിലയിലാണ് അവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അല്ലാതെ അവരൊന്നും തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

പൊതു ഇടങ്ങളിൽ നിന്ന് മൊബൈൽ ചാർജ് ചെയ്യുന്നവർ കരുതിയിരിക്കുക! ‘ജ്യൂസ് ജാക്കിംഗ്’വ്യാപകമാകുന്നു, മുന്നറിയിപ്പുമായി എഫ്ബിഐ

ഭീകരപ്രവര്‍ത്തനങ്ങളില്‍ മുസ്ലീം സമുദായത്തെ അടച്ചാക്ഷേപിക്കാന്‍ തയ്യാറല്ലെന്നും വി മുരളീധരന്‍ വ്യക്തമാക്കി.വിചാരധാര ആര്‍എസ്എസിന്റെ ഭരണഘടനയല്ലെന്നും ഇന്നത്തെ കാലഘട്ടത്തില്‍ പ്രസക്തമായ രീതിയില്‍ നിലപാട് എടുക്കുമെന്ന് നേതൃത്വം നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button