ന്യൂഡൽഹി: വയനാട്ടിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയിൽ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ജീവിതകാലം മുഴുവൻ താങ്കൾക്കും കുടുംബത്തിനും ഈ രാജ്യത്തെ നികുതിദായകരുടെ ചെലവിൽ പണിത വീട്ടിൽക്കഴിയാമെന്നാണോ കരുതുന്നതെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
കാലാവധി പൂർത്തിയാക്കിയാലും ഇല്ലെങ്കിലും പാർലമെന്റ് അംഗം അല്ലാതാകുന്നതോടെ താങ്കൾ താമസിച്ചിരുന്ന സർക്കാർ വസതി താങ്കളുടെ ഭവനമല്ലാതാകും. അതാണ് നാട്ടുനടപ്പെന്നും അദ്ദേഹം പറഞ്ഞു. ‘എന്നെ വീട്ടിൽ നിന്ന് 50 വട്ടം ഇറക്കിവിട്ടാലും ഞാൻ പൊതുവായ വിഷയങ്ങൾ ഉയർത്തിക്കാട്ടു’മെന്നായിരുന്നു രാഹുലിന്റെ വയനാട്ടിലെ തീപ്പൊരി പ്രസംഗം.
പ്രിയങ്ക ഗാന്ധിക്കൊപ്പം വയനാട്ടിൽ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി എഎൻഎയ്ക്കു നൽകിയ അഭിമുഖം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖറുടെ ചോദ്യം.
Post Your Comments