തൊടുപുഴ: വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് 46കാരിയായ ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. വീട്ടിലെ അറ്റകുറ്റപ്പണിക്ക് വന്ന കരിങ്കുന്നം സ്വദേശി മനുവാണ് അറസ്റ്റിലായത്. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ജോലിക്കുവന്ന പ്രതി 76-കാരിയായ അമ്മയെ മുറിയിൽ പൂട്ടിയിട്ട ശേഷം ഭിന്നശേഷിക്കാരിയെ പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അവശനിലയിലായ മകളെ പിന്നീട് അമ്മ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.
വീട്ടിൽ അതിക്രമിച്ച് കയറൽ, ആവർത്തിച്ചുള്ള ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരുകയാണ്.
Post Your Comments