ആറ്റിങ്ങൽ: ട്രെയിലറിൽ കൊണ്ടുപോകുകയായിരുന്നു ഇരുമ്പ് പട്ടകൾ റോഡിലേക്ക് വീണു. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചരയോടെ ആറ്റിങ്ങൽ കച്ചേരി നടയിലായിരുന്നു സംഭവം നടന്നത്. അപകട സമയം റോഡിൽ മറ്റ് വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്.
ദേശീയപാത വികസന നിർമാണ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ട്രെയിലർ മാമത്ത് നിന്നും ഇരുമ്പ് പട്ടയുമായി ആലങ്കോട് ഭാഗത്തേക്ക് പോകവേയാണ് സംഭവം. കച്ചേരി നടയിലെ സിഗ്നലിൽ നിർത്തുന്നതിനിടെ ഇരുമ്പ് പട്ടകൾ റോഡിലേക്ക് വീഴുകയായിരുന്നു. ഇരുമ്പ് പട്ടകൾ പതിച്ച് ട്രെയിലറിന്റെ ബ്രേക്കിംഗ് സിസ്റ്റം തകരാറിലായതോടെ കച്ചേരി ജംഗ്ഷനിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
തിരക്കുള്ള സമയങ്ങളിൽ അമിതഭാരം കയറ്റി എത്തുന്ന വാഹനങ്ങൾ സഞ്ചരിക്കുവാൻ വിലക്കുള്ള സമയത്താണ് കച്ചേരി നടയിൽ അപകടം നടന്നതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
Post Your Comments