ലക്നൗ: ഗുണ്ടാ നേതാവും രാഷ്ട്രീയ നേതാവുമായ ആതിഖ് അഹമ്മദിന്റെ മകൻ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഝാൻസിയിൽ നടത്തിയ ഏറ്റുമുട്ടലിലാണ് ആതിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ അസദിന്റെ സുഹൃത്ത് ഗുലാമിനേയും പോലീസ് വധിച്ചു. രാജുപാൽ വധക്കേസിലെ സാക്ഷി ഉമേഷ് പാലിനെ കൊലപ്പെടുത്തിയത് ഗുലാമായിരുന്നു.
നേരത്തെ, അസദ് അഹമ്മദിന്റെ തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഝാൻസിക്ക് സമീപം സുഹൃത്ത് ഗുലാമിനൊപ്പം അസദ് ഒളിവിൽ താമസിക്കുകയായിരുന്നു എന്ന് എസ്ടിഎഫ് വൃത്തങ്ങൾ പറഞ്ഞു. ഇരുവരിൽ നിന്നും വിദേശ ആയുധങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഘോഷയാത്രക്കിടെ കടന്നൽ ആക്രമണം : കുട്ടികളടക്കമുള്ളവർക്ക് പരിക്ക്
‘അസദിനെയും ഗുലാമിനെയും ജീവനോടെ പിടികൂടാൻ ശ്രമിച്ചെങ്കിലും അവർ എസ്ടിഎഫ് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സുമായുണ്ടായ ഏറ്റുമുട്ടലിൽ ഇരുവരും കൊല്ലപ്പെട്ടു,’ യുപി എസ്ടിഎഫ് എഡിജി അമിതാഭ് യാഷ് വ്യക്തമാക്കി.
Post Your Comments