ചെന്നൈ: ഡിസംബർ 31ന് പുതുവർഷം ആഘോഷിക്കുന്നത് രാജ്യത്തിന്റെ സംസ്‌കാരത്തിന് ചേർന്നതല്ലെന്ന് തമിഴ് സിനിമാ താരവും ബിജെപി നേതാവുമായ നമിത. ഏപ്രിൽ 14ലെ തമിഴ് പുതുവർഷമാണ് ആഘോഷിക്കേണ്ടതെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ നമിതയുടെ വ്യക്തമാക്കി.
നമിതയുടെ വാക്കുകൾ ഇങ്ങനെ;
‘സാധാരണ നമ്മളെല്ലാവരും ഡിസംബർ 31ന് പുറത്തു പോയാണ് പുതു വർഷം ആഘോഷിക്കുന്നത്. അത് നമ്മുടെ സംസ്‌കാരമല്ല. നമ്മൾ അഭിമാനികളായ ഇന്ത്യക്കാരാണ്. എന്താണ് നമ്മുടെ സംസ്‌കാരം? ഏപ്രിൽ 14ന് പുതുവർഷം ആഘോഷിക്കുകയാണ് നമ്മുടെ തമിഴ് സംസ്‌കാരം. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ആഘോഷിക്കൂ.’
‘രാവിലെ എണീറ്റ് കുളിച്ച് അമ്പലത്തിൽ പോയി ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കണം. രക്ഷിതാക്കളുടെ അനുഗ്രഹത്തോടെ ദിവസം മുഴുവൻ കുടുംബത്തോടൊപ്പം ആസ്വദിക്കൂ. ഡിസംബർ 31 അല്ല നിങ്ങളുടെ പുതുവർഷാഘോഷം. ഏപ്രിൽ 14 ആണ്. എല്ലാവർക്കും സന്തോഷകരമായ പുതുവർഷം നേരുന്നു.’
Post Your Comments