Latest NewsNewsInternational

വെള്ളത്തിനടിയില്‍ നിന്ന് പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ഇറ്റലി: വെള്ളത്തിനടിയില്‍ നിന്ന് പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സൗത്ത് ഇറ്റലിയിലെ കാമ്പാനിയയ്ക്ക് സമീപമുള്ള പോസുവോലി തുറമുഖത്താണ് പുരാവസ്തു ഗവേഷകര്‍ ഇത് കണ്ടെത്തിയത്. അപ്രതീക്ഷിതമായി കിട്ടിയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ട് എല്ലാവരും അമ്പരന്നു.

Read Also: സ്വാധീന ശക്തിയുളള വ്യക്തി: ശിവശങ്കർ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ഹൈക്കോടതി

നബാറ്റിയന്‍ നാഗരികതയുമായി ബന്ധപ്പെട്ടതാണെന്ന ഈ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ എന്ന പ്രാഥമിക നിഗമനത്തിലാണ് ഗവേഷകര്‍. നബാറ്റിയന്‍ ദേവതയായ ദസറയ്ക്ക് സമര്‍പ്പിച്ചിരുന്നതാണ് ഈ ക്ഷേത്രം. കാഴ്ചയില്‍ അതിമനോഹരമായ രണ്ട് പുരാതന റോമന്‍ മാര്‍ബിളുകളും ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. റോമന്‍ സാമ്രാജ്യത്തിന്റെ ഒരു സൗഹൃദ സാമ്രാജ്യമായിരുന്നു നബാറ്റിയന്‍ എന്ന് അറിയപ്പെടുന്നു.

റോമന്‍ കാലഘട്ടത്തില്‍ യൂഫ്രട്ടീസ് നദി മുതല്‍ ചെങ്കടല്‍ വരെ വ്യാപിച്ചു കിടന്നതാണ് നബാറ്റിയന്‍ സാമ്രാജ്യം. അറേബ്യന്‍ പെനിന്‍സുലയിലെ മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന പെട്ര ഒരു കാലത്ത് നബാറ്റിയന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതിന് പിന്നാലെ കൂടുതല്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button