Latest NewsKeralaNews

അരിക്കൊമ്പനെ മാറ്റുന്നത് സംബന്ധിച്ച പ്രശ്‌നങ്ങൾ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ

തിരുവനന്തപുരം: അരിക്കൊമ്പനെ മാറ്റുന്നത് സംബന്ധിച്ച പ്രശ്‌നങ്ങൾ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. കോടതി വിധി സർക്കാരിന് കൂടുതൽ ഉത്തരവാദിത്വം നിർവ്വഹിക്കാൻ ഉണ്ടെന്ന് തെളിയിക്കുകയാണെന്നും നിയമപരമായി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പറമ്പിക്കുളത്തുകാരുടെ ആശങ്ക പൂർണ്ണമായി മാറി എന്ന് കരുതുന്നില്ലെന്നും ജനങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ മുന്നിൽ കണ്ടാണ് ഈ സ്ഥലങ്ങൾ ഒന്നും വനം വകുപ്പ് തെരഞ്ഞെടുക്കാതിരുന്നതെന്നും വനം മന്ത്രി വ്യക്തമാക്കി.

ഫെബ്രുവരി 21നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടാൻ ഉത്തരവിട്ടത്. ആവശ്യമായ എല്ലാ ഒരുക്കങ്ങളും വനം വകുപ്പ് പൂർത്തിയാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button