കോട്ടയം: കുടമാളൂരിൽ യുവതിയെ വീടിനുളളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുടമാളൂർ മഞ്ജുഷയിൽ റിട്ട. തഹസീൽദാർ ഇ.കെ മോഹനന്റെയും ഉഷയുടെയും മകൾ മഹിമ മോഹനനെ (25)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
15 ദിവസം മുൻപാണ് യുകെയിലായിരുന്ന മഹിമയും ഭർത്താവ് അനന്തു ശങ്കറും നാട്ടിലെത്തിയത്. 2022 ജനുവരി 25 നായിരുന്നു ഇരുവരുടെയും വിവാഹം. കുടമാളൂർ പുത്തൻ പറമ്പിൽ കുടുംബാംഗമാണ് അനന്തു.
മൃതദേഹം കോട്ടയം വെസ്റ്റ് പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. തുടർന്ന്, പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം നടത്തി.
Post Your Comments