കേരളത്തിലെ വാദ്യ, മേള കലാകാരന്മാരുടെ കൺസോർഷ്യം ഉണ്ടാക്കിയാൽ ഒരു കോടി രൂപ സംഭാവന ചെയ്യാമെന്ന് അറിയിച്ച നടൻ സുരേഷ് ഗോപിയെ പ്രശംസിച്ച് സോഷ്യൽ മീഡിയ. മകളുടെ സ്മരണാർഥമുള്ള ലക്ഷ്മി–സുരേഷ് ഗോപി എംപീസ് ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിൽ വാദ്യകലാകാരന്മാർക്കു വിഷുക്കോടിയും കൈനീട്ടവും നൽകാൻ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് അദ്ദേഹം പറഞ്ഞ ഈ വാക്കുകൾ അക്ഷരാർത്ഥത്തിൽ മറ്റ് സൂപ്പർതാരങ്ങൾ ആരെങ്കിലും ആയിരുന്നെങ്കിൽ സോഷ്യൽ മീഡിയയും അവരുടെ ഫാൻസും കൊട്ടിഘോഷിക്കുമായിരുന്നുവെന്ന് കമന്റുകൾ.
മമ്മൂട്ടിയും മോഹൻലാലും തുടങ്ങി പുതിയ തലമുറയിലെ ഏതെങ്കിലും നായകൻ വരെ ആരെങ്കിലും ഇതുപോലൊരു കാര്യം പബ്ലിക് ആയി പറഞ്ഞിരുന്നേൽ അതിന് ലഭിക്കുന്ന വാർത്താപ്രാധാന്യവും റീച്ചും വളരെ വലുതായിരിക്കുമെന്നും, എന്തുകൊണ്ടാണ് സുരേഷ് ഗോപിക്ക് ആ ഒരു പ്രിവിലേജ് കിട്ടാത്തതെന്നും വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.
വൈറൽ പോസ്റ്റ് ഇങ്ങനെ:
ഇനി ചെയ്യുന്ന പത്തു സിനിമകളിൽ നിന്ന് പത്തുലക്ഷം വീതം ഒരുകോടി രൂപ അവശതയനുഭവിക്കുന്ന വാദ്യകലാകാരന്മാർക്ക്. ?
മമ്മൂട്ടിയും മോഹൻലാലും തുടങ്ങി പുതിയ തലമുറയിലെ ഏതെങ്കിലും നായകൻ വരെ ആരെങ്കിലും ഇതുപോലൊരു കാര്യം പബ്ലിക് ആയി പറഞ്ഞിരുന്നേൽ അതിന് ലഭിക്കുന്ന വാർത്താപ്രാധാന്യവും റീച്ചും വളരെ വലുതായിരിക്കും. ?
ഇദ്ദേഹത്തിന്റെ കാര്യത്തിൽ അത് കിട്ടാത്തത് എന്തുകൊണ്ടാണെന്ന് മനസിലാക്കാവുന്നതേയുള്ളു. ?
കലാകാരൻ എന്നതിലുപരിയായി മറ്റു ചില ഐഡന്റിറ്റികൾ കൂടിയുള്ളത് ഏതൊക്കെ രീതിയിൽ ഇത്തരം നിഷ്കളങ്ക പ്രവർത്തങ്ങളിൽ പോലും വ്യാഖ്യാനിക്കപ്പെടും എന്ന് മനസിലാക്കാൻ ഇദ്ദേഹത്തിന് കഴിയട്ടെ. ?
കലാകാരൻ മാത്രമായി അറിയപ്പെടുന്ന എല്ലാ കലാകാരന്മാർക്കും അഭിവാദ്യങ്ങൾ. ?
നേരത്തെ മിമിക്രി കലാകാരന്മാർക്കും സിനിമയിൽ നിന്ന് ഇതുപോലൊരു സഹായം പ്രഖ്യാപിച്ച ഇദ്ദേഹം അത് നൽകി വരുന്നുമുണ്ട്. ?
മുൻപോട്ടുള്ള യാത്രയിൽ പത്തു സിനിമ ഉണ്ടെന്ന് കേട്ടതും സന്തോഷം.
Post Your Comments