മുംബൈ: വീര്‍ സവര്‍ക്കറുടെ ജന്മദിനമായ മെയ് 28 ‘സ്വാതന്ത്ര്യവീര്‍ ഗൗരവ് ദിവസ്’ ആയി ആഘോഷിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. മുഖ്യമന്ത്രിയുടെ ഓഫീസാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. സവര്‍ക്കറുടെ ജന്മദിനം ആഘോഷിക്കാനുള്ള നിര്‍ദ്ദേശം മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി ഉദയ് സാമന്ത് ആണ് മുന്നോട്ടുവച്ചത് . ഈ നിര്‍ദ്ദേശം അംഗീകരിച്ചുകൊണ്ടാണ് ഏകനാഥ് ഷിന്‍ഡെയുടെ പ്രഖ്യാപനം.
Read Also: രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
‘സ്വാതന്ത്ര്യ സമര സേനാനി സവര്‍ക്കറുടെ ജന്മദിനമായ മെയ് 28ന് സംസ്ഥാന സര്‍ക്കാര്‍ ‘സ്വാതന്ത്ര്യവീര്‍ ഗൗരവ് ദിവസ്’ ആയി ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്വതന്ത്ര വീര്‍ സവര്‍ക്കറുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഈ ദിവസം വിവിധ പരിപാടികള്‍ സംഘടിപ്പിക്കും,’ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ദേശീയ വികസനത്തിനും വലിയ സംഭാവനയാണ് സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍ നല്‍കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
Post Your Comments