Latest NewsKeralaNews

ലക്ഷ്മിപ്രിയ കൊച്ചിയിലേക്ക് പോയി പുതിയ കാമുകനെ കിട്ടിയതോടെ പ്രണയത്തിൽ വിള്ളൽ വീണു, പുതിയ കാമുകന്റെ അച്ഛനും കുരുക്ക്

പഴയ കാമുകനെ തട്ടിക്കൊണ്ട് പോയി നഗ്നനാക്കി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പഴയ കാമുകനെ ഒഴിവാക്കാൻ പുതിയ കാമുകനൊപ്പം ചേർന്ന് ആയിരുന്നു ചെറുന്നിയൂർ താന്നിമൂട് എൻ.എസ് ഭവനിൽ ലക്ഷ്മിപ്രിയ (19) യുടെ ക്രൂരത. ക്വട്ടേഷൻ സംഘത്തോടൊപ്പം യുവതിയുമുണ്ടായിരുന്നു. ഏപ്രിൽ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലക്ഷ്മിപ്രിയയെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ യുവതിയുടെ ഭാഗത്ത് ആണ് ന്യായമെന്നും മകൾ തെറ്റ് ചെയ്തിട്ടില്ലെന്നും വാദിച്ച് ലക്ഷ്മിപ്രിയയുടെ അമ്മ രംഗത്തെത്തിയിരുന്നു.

എല്ലാത്തിനും കൂട്ട് നിന്ന ലക്ഷ്മിപ്രിയയുടെ പുതിയ കാമുകൻ ഒളിവിലാണ്. യുവാവിനെ നഗ്നനാക്കി മർദ്ദിക്കുന്നതിന്റെ വീഡിയോ യുവതിതന്നെ പഴയ കാമുകൻ്റെ ഫോൺ ഉപയോഗിച്ചു പകർത്തുകയായിരുന്നു. വർക്കല അയിരൂർ റാംനിവാസിൽ ശിവറാം ആണ് കാമുകിയുടെയും കൂട്ടാളികളുടെയും മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. അടുത്തടുത്ത നാട്ടുകാരായ ലക്ഷ്മിപ്രിയയും ശിവറാമും വളരെക്കാലമായി അടുപ്പത്തിലായിരുന്നു. എറണാകുളത്തെ സ്വകാര്യ കോളേജിൽ ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിനിയാണ് ലക്ഷ്മിപ്രിയ. പഠനാവശ്യങ്ങൾക്കായി കൊച്ചിയിലേക്ക് പോയതോടെയാണ് യുവതി ശിവറാമുമായി അകന്നത്. പുതിയൊരു ബന്ധം യുവതിക്ക് ഉണ്ടായതോടെ ശിവറാമിനെ ഒഴിവാക്കാൻ ലക്ഷ്മിപ്രിയ ശ്രമം ആരംഭിച്ചു. എന്നാൽ ബന്ധത്തിൽ നിന്ന് പിന്മാറില്ലെന്നായിരുന്നു യുവാവിന്റെ നിലപാട്. ഇത് ലക്ഷ്മിപ്രിയയെ ചൊടിപ്പിച്ചു. തുടർന്നാണ് പഴയ കാമുകനെ ഒഴിവാക്കാൻ യുവതി പുതിയ കാമുകൻ്റെ സഹായം തേടിയത് എന്നാണ് പോലീസ് ഭാഷ്യം.

അതീവ തന്ത്രമായിരുന്നു ഇതിനായി യുവതി ഒരുക്കിയത്. ഫോണിൽ വിളിച്ച് ശിവറാമിനെ പുറത്തിറക്കി സൗഹൃദം നടിച്ച് കാറിൽ കയറ്റി. പുതിയ കാമുകൻ്റെ പിതാവിൻ്റെ പേരിലുളള കെഎൽ-41 ക്യു 3890 നമ്പർ കാറിലാണ് കടത്തിക്കൊണ്ടുപോയത്. കാറ് പുതിയ കാമുകൻ്റ പിതാവിൻ്റെയായതിനാൽ പിതാവും കേസിൽ പ്രതിയാകുമെന്നാണ് പൊലീസ് പറയുന്നത്. മർദ്ദനവും ഭീഷണിയുമൊക്കെ കഴിഞ്ഞ് യുവാവിനെ ബസ് സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു പ്രതികൾ.

shortlink

Related Articles

Post Your Comments


Back to top button