WeirdFunny & Weird

33 തരം ഭക്ഷണങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ തയ്യാറാക്കി പത്ത് വയസുകാരി

ഊത്തപ്പവും ഫ്രൈഡ് റൈസും ചിക്കന്‍ റോസ്റ്റുമുള്‍പ്പെടെ മുപ്പതിലധികം വിഭവങ്ങള്‍ അറുപത് മിനിറ്റിനുള്ളിൽ തയ്യാറാക്കി റെക്കോഡ് ബുക്കുകളിലിടം നേടിയിരിക്കുകയാണ് സാന്‍വി എം. പ്രജിത് എന്ന പത്തുവയസുകാരി. സാന്‍വിയുടെ പാചകവൈദഗ്ധ്യത്തെ ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സും അംഗീകരിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

കൊച്ചി സ്വദേശിയായ വിങ് കമാന്‍ഡര്‍ പ്രജിത്ത് ബാബുവിന്‍റെ മകളാണ് സാന്‍വി. ഇഡ്ഡലി, ചിക്കന്‍ റോസ്റ്റ്, ഫ്രൈഡ് റൈസ്, സാൻഡ്‍വിച്ച് തുടങ്ങി 33 വിവിധതരം ഭക്ഷണങ്ങളാണ് സാന്‍വി ഒരു മണിക്കൂറിനുള്ളില്‍ തയ്യാറാക്കിയത്. ഓഗസ്റ്റ് 29നാണ് സാന്‍വി ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവുമധികം വിഭവങ്ങള്‍ പാകം ചെയ്ത കുട്ടി എന്ന നിലയിലാണ് സാന്‍വിയുടെ റെക്കോഡ് രേഖപ്പെടുത്തിയിട്ടുള്ളത്.

പാചക വിദഗ്ധയായ അമ്മ മഞ്ജ്മയാണ് സാന്‍വിയുടെ പ്രചോദനം. വളരെ കുഞ്ഞിലെ തന്നെ പാചകത്തോടുള്ള അഭിരുചി സാന്‍വി പ്രകടിപ്പിച്ചിരുന്നു. സ്വന്തമായി ഒരു യൂട്യൂബ് ചാനലും സാന്‍വിക്കുണ്ട്.

shortlink

Related Articles

Post Your Comments


Back to top button