MollywoodLatest NewsKeralaNewsEntertainment

ലക്ഷിപ്രിയയ്ക്ക് നേരെ വിമർശനം, നടന്‍ ഇന്ദ്രന്‍സിനെ കണ്ട് പഠിക്കണമെന്ന് ആരാധകൻ

'ഞാന്‍ ഒന്നു ശ്വാസം വിടട്ടെ'

സെല്‍ഫിയെടുക്കാന്‍ തയാറാകാതെ ഇരുന്ന നടി ലക്ഷ്മി പ്രിയയ്ക്ക് നേരെ വിമർശനം ഉയർന്നിരുന്നു. സെല്‍ഫി ചോദിച്ചപ്പോള്‍ ‘ഞാന്‍ ഒന്നു ശ്വാസം വിടട്ടെ എന്നാണ് ലക്ഷ്മി പ്രിയ പറഞ്ഞതെന്നു ഒരാൾ കമന്റില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ദ്രന്‍സേട്ടനെ കണ്ട് പഠിക്കാനും നടിയോട് ആവശ്യപ്പെട്ടു. ഈ വിമർശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

‘ഞാന്‍ ഒന്നു ശ്വാസം വിടട്ടെ’, ഒരു സെല്‍ഫി എടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ മാഡത്തിന്റെ മറുപടി. കോഴിക്കോട് ടാഗോര്‍ ഓഡിറ്റോറിയത്തില്‍ ഓര്‍മ കാണില്ല. എന്ത് സമയം നിങ്ങള്‍ക്കില്ലങ്കിലും ആരാധന കൊണ്ടാണ് ചോദിച്ചത്. നടന്‍ ഇന്ദ്രന്‍സേട്ടനെ കണ്ട് പഠിക്കണം, ഫോട്ടോ എടുക്കാന്‍ ഏത് തിരക്കിലും എന്തിന് പറയുന്നു ലൊക്കേഷന്‍ വണ്ടി വന്നു നിന്നിട്ട് അതില്‍ തന്റെ ബാഗുകള്‍ വച്ച്‌ കാറില്‍ കയറാതെ വന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന കാഴ്ച്ച ഉണ്ടല്ലോ മാഡം, അതാണ് കണ്ട് പഠിക്കേണ്ടത്. ഇനിയും ഉയരങ്ങളില്‍ എത്തട്ടെ.- എന്നായിരുന്നു കമന്റ്.

read also:‘ ഏറെ കാത്തിരുന്ന പ്രഖ്യാപനം നാളെ!!

വിമര്‍ശനത്തിനു ലക്ഷ്മി പ്രിയയുടെ മറുപടി ഇങ്ങനെ;

ഡിയര്‍ അനൂപ് ചന്ദ്രന്‍, ഞാന്‍ ഫേസ് ബുക്ക് അങ്ങനെ നോക്കാറില്ല, ഇപ്പൊ സോഷ്യല്‍ മീഡിയയില്‍ തീരെ ആക്റ്റീവ് അല്ല. ഇതില്‍ പോസ്റ്റുകള്‍ ഇടുന്നത് എന്റെ ഫേസ് ബുക്ക് അഡ്മിന്‍ മനുവും എന്റെ ഭര്‍ത്താവ് ജയ് ദേവും ആണ്. അതുകൊണ്ട് തന്നെ താങ്കളുടെ കമന്റ് ഇപ്പോഴാണ് കാണുന്നത്. അതിനാലാണ് റിപ്ലൈ വൈകിയത് എന്നറിയിച്ചു കൊണ്ടു പറയട്ടെ? അന്ന് ടാഗോര്‍ ഹാളില്‍ ഞങ്ങള്‍ പ്രോഗ്രാമിന് ഒരുപാട് വൈകിയാണ് എത്തിയത്. അത് താങ്കള്‍ക്കും അറിയാമല്ലോ? അതായത് 9 മണിക്ക് പ്രോഗ്രാം അവസാനിക്കുന്നിടത്ത് ഞങ്ങള്‍ എത്തിയത് 8.55ന് മാത്രമാണ്.

രാവിലെ 10.30ന് കൊച്ചിയില്‍ നിന്നു പുറപ്പെട്ട ഞങ്ങള്‍ ഉച്ചക്ക് ലഞ്ചിനു അര മണിക്കൂര്‍ മാത്രമാണ് വണ്ടി നിര്‍ത്തിയത്. അതിഭീകരമായ ബ്ലോക്ക്‌ മൂലം ഒരുപാട് കഷ്ട്ടപ്പെട്ടും വഴി അറിയാതെ ഒരേ വഴി തന്നെ ചുറ്റിക്കറങ്ങിയുമൊക്കെയാണ് അവിടെ എത്തിയത്. മണിക്കൂറുകളോളം വണ്ടിയില്‍ ഇരുന്നും വഴിയറിയാതെ വിഷമിച്ചും സംഘാടകരോട് എന്തുപറയണം എന്നറിയാതെ ടെന്‍ഷനടിച്ചുമാണ് ഒരുവിധം ആ സമയത്തു അവിടെ എത്തിച്ചേര്‍ന്നത്. നാലു മണിക്കെങ്കിലും എത്തും എന്ന് കരുതി അവര്‍ അവിടെ ഹോട്ടല്‍ വരെ അറേഞ്ച് ചെയ്തിരുന്നു. എന്റെ കുഞ്ഞു മകള്‍ അടക്കം തളര്‍ന്നു പോയിരുന്നു. അങ്ങനെ ഉലകം ചുറ്റും വാലിബന്‍ ആയി എത്തിച്ചേര്‍ന്ന ഉടനെ ആണ് അനൂപ് കാറില്‍ നിന്നു ഇറങ്ങിയ ഉടനെ എന്റെ മുന്നില്‍ വന്നത്.

ശരിക്കും തല കറങ്ങിയത് കൊണ്ടാണ്, ‘ഞാനൊന്നു ശ്വാസം വിടട്ടെ’ എന്ന് പറഞ്ഞത്. പ്രോഗ്രാം ഹാളില്‍ കയറി 5 മിനിറ്റിന്റെ ഉള്ളില്‍ പരിപാടി അവസാനിക്കുകയും ചെയ്തു. ശേഷം അവിടെ ഉള്ള എന്റെ അടുത്ത് ഫോട്ടോ എടുക്കാന്‍ വന്ന എല്ലാവര്‍ക്കുമൊപ്പം ഞാന്‍ ഫോട്ടോ എടുക്കാന്‍ നിന്നിട്ടുമുണ്ട്. താങ്കള്‍ക്ക് മനസ്സിലായി കാണും എന്ന് കരുതുന്നു. എങ്കിലും താങ്കള്‍ക്ക് എന്നെക്കൊണ്ട് എന്തെങ്കിലും വിഷമം ഉണ്ടായി എങ്കില്‍ ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button