മൈലപ്ര: മലിനജലം ഓടയിലേക്ക് ഒഴുക്കിവിട്ടതിനും പഞ്ചായത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനും ഹോട്ടല്‍ അടപ്പിച്ചു. മൈലപ്രയില്‍ പ്രവര്‍ത്തിച്ചിരുന്ന മാതാ ഹോട്ടലാണ് പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചത്. മാത്രമല്ല, ഹോട്ടല്‍ ഉടമയ്ക്ക് പിഴയും ചുമത്തി.
Read Also : ശ്രീനിവാസൻ പലരുടെയും ജീവിതം തകർത്ത കഥകളെക്കുറിച്ച് ഒരു പുസ്തകം തന്നെ ഞാൻ എഴുതാം – ശാന്തിവിള ദിനേശ്
കഴിഞ്ഞമാസം മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ നിന്നുള്ള മലിന ജലം ഓടയിലേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തിയിരുന്നു. ഒരാഴ്ചക്കകം പ്രശ്നപരിഹാരം ഉണ്ടാകണമെന്നു കാണിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഹോട്ടല്‍ ഉടമക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഒരാഴ്ചയ്ക്കുശേഷം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയിലും മലിനജലം ഓടയിലേക്കുതന്നെ ഒഴുക്കുന്നതായി കാണുകയും വിവരങ്ങള്‍ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു.
തുടര്‍ന്ന്, പഞ്ചായത്ത് നടത്തിയ അന്വേഷണത്തില്‍ ഹോട്ടല്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. പിഴത്തുകയായി 10,000 രൂപ അടയ്ക്കുന്നതിനുള്ള നോട്ടീസ് പഞ്ചായത്ത് സെക്രട്ടറി ഹോട്ടല്‍ ഉടമയ്ക്കു നല്കി. പിന്നാലെ, ഹോട്ടല്‍ അടച്ചു പൂട്ടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Post Your Comments