തിരുവനന്തപുരം: ശമ്പള കുടിശിക കിട്ടിയില്ലെന്നാരോപിച്ച് ജോലി ശരിയാക്കി തന്നെ യുവാവിനെ ക്രൂരമായി മർദ്ദിച്ച യുവതി അടക്കം അഞ്ച് പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടനിലക്കാരനായി നിന്ന് യുവതിക്ക് ജോലി ശരിയാക്കി കൊടുത്ത യുവാവിനെയായിരുന്നു സംഘം ആക്രമിച്ചത്. വിഴിഞ്ഞം തെന്നൂർക്കോണം പള്ളിത്തുറ പുരയിടത്തിൽ അജിൻ(26) തമിഴ്നാട് കോയമ്പത്തൂർ മെർക്കുരാധ വീഥിയിൽ പൂർണിമ(23) എന്നിവരാണ് സംഘത്തിലെ പ്രധാനി.
ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആറ്റിങ്ങൽ ഊരുപൊയ്ക സ്വദേശിയായ 38 -കാരൻ അനൂപ് ആണ് പരാതിക്കാരൻ. അനൂപിനെ സംഘം മർദ്ദിച്ച് സ്വർണവും മൊബൈലും പണവുമുൾപ്പെടെ പിടിച്ചു പറിക്കുകയായിരുന്നു. നഗ്നനായി നിർത്തി ഫോട്ടോയും എടുത്ത് ഭീഷണിപ്പെടുത്തി. പ്രതികളുമായി അനൂപിന് മുൻപ് സൗഹൃദം ഉണ്ടായിരുന്നു. ഈ സൗഹൃദത്തിന്റെ അടിസ്ഥാനത്തിൽ അനൂപ് പൂർണിമയ്ക്ക് വഞ്ചിയൂരിലെ ആയുർവേദ സ്പായിൽ ജോലി ശരിയാക്കി നൽകിയിരുന്നു.
എന്നാൽ സ്പായിൽ എത്തിയ പൂർണിമയെ കുറിച്ച് സ്ഥാപനത്തിലുള്ളവർക്ക് നല്ല അഭിപ്രായമല്ല ഉള്ളത്. സ്പാ ചെയ്യാനെത്തിയ ആളുടെ പവർ ബാങ്ക് മോഷ്ടിച്ചെന്ന പേരിൽ പൂർണിമയെ ശമ്പളം നൽകാതെ ജോലിയിൽ നിന്നു പുറത്താക്കിയിരുന്നു. ഇവിടെ നിന്നും 23,000 ത്തോളം രൂപയുടെ ശമ്പള കുടിശ്ശിക വാങ്ങി നൽകാത്തതിന്റെ പ്രതികാരം തീർക്കാനാണ് യുവതി ഉൾപ്പെട്ട സംഘം അനൂപിനെ വിളിച്ച് വരുത്തി മർദ്ദിച്ചത്. പിടിയിലായ പുർണിമക്ക് തെറാപ്പിസ്റ്റ് യോഗ്യത സർട്ടിഫിക്കറ്റുകൾ ഇല്ലെന്നും മാതാപിതാക്കൾ നഷ്ടമായ ശേഷം ബന്ധു വീട്ടിലാണ് കഴിഞ്ഞിരുന്നതെന്നും പൊലീസ് പറഞ്ഞു.
Post Your Comments