
പാലക്കാട് : നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി എടുത്തതായി റിപ്പോർട്ട്. തന്നെ ചെന്താമര നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നതായിരുന്നുവെന്നാണ് ഭാര്യ നൽകിയ മൊഴി എന്നാണ് പുറത്തു വരുന്ന വിവരം.
താൻ സഹികെട്ടാണ് വീട്ടിൽ നിന്നിറങ്ങിപ്പോയത് എന്നും ഞാനിപ്പോൾ എവിടെയാണ് താമസിക്കുന്നതെന്ന് പോലും ചെന്താമരക്ക് അറിയില്ല എന്നും ഭാര്യ മൊഴി നൽകി. ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ല.
അയൽവാസികളോട് മോശമായാണ് ചെന്താമര പെരുമാറിയതെന്നും ഭാര്യ മൊഴി നൽകിയിട്ടുണ്ട്. ആലത്തൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് ഇവർ മൊഴി നൽകിയത്.
Post Your Comments