തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി തൃശൂരിൽ നടത്തുന്ന വിഷുകൈനീട്ടം പരിപാടിയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. ഇപ്പോൾ, തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം.
താന്‍ തൃശൂരില്‍ വിഷുകൈനീട്ടം വിതരണം ചെയ്യുന്നതില്‍ യാതൊരു രാഷ്ട്രീയ ഉദ്ദേശവുമില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഇതില്‍ രാഷ്ട്രീയം കണ്ടവരാണ് തന്റെ പരിപാടിയെ വലുതാക്കിയതെന്നും തൃശൂരില്‍ മത്സരിക്കണമെന്ന് നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘രാഷ്ട്രീയ ഉദ്ദേശമില്ലാതെയാണ് വിഷുകൈനീട്ടം പരിപാടി സംഘടിപ്പച്ചത്. തന്റെ രാഷ്ട്രീയ കക്ഷിയെ ഉപയോഗിച്ചത് സംഘാടനത്തിന് വേണ്ടിയാണ്. തൃശൂരില്‍ താന്‍ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതാക്കളാണ്. ജയിക്കണമോ എന്ന് ജനങ്ങളും തീരുമാനിക്കും. ഇതില്‍ ഇത്ര പുകില്‍ എന്തിനാണ്,’ സുരേഷ് ഗോപി ചോദിച്ചു.
‘വിഷുകൈനീട്ടം പരിപാടി നടത്തുന്നതിന്റെ പേരില്‍ തനിക്കാരും വോട്ട് നല്‍കേണ്ടതില്ല. എന്റെ വിഷുകൈനീട്ടം പരിപാടി കണ്ട് ചില പാര്‍ട്ടിക്കാര്‍ വിരളുന്നത് എന്തുകൊണ്ടാണ്?,’ സുരേഷ് ഗോപി ചോദിച്ചു.
Post Your Comments