ന്യുഡല്‍ഹി: ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് നടത്തുന്നതിരെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി. റൂട്ട് മാര്‍ച്ച് നടന്നാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് വഴി വെക്കുമെന്നായിരുന്നു തമിഴ്നാട് സര്‍ക്കാരിന്റെ വാദം. എന്നാല്‍, സുപ്രീം കോടതി ഇത് പൂര്‍ണ്ണമായും തള്ളുകയായിരുന്നു.
ജസ്റ്റിസ്മാരായ വി. രാമസുബ്രമണ്യം, പങ്കജ് മിത്തല്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിയന്ത്രണങ്ങള്‍ ഇല്ലാതെ റൂട്ട് മാര്‍ച്ച് അനുവദിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന വാദമാണ് തള്ളിയത്. നേരത്തെ മദ്രാസ്സ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉപാധികളില്ലാതെ റൂട്ട് മാര്‍ച്ച് നടത്താന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇത് തള്ളിയതോടെ റൂട്ട് മാര്‍ച്ച് നടക്കും.
Post Your Comments