WayanadLatest NewsKeralaIndiaNews

അയോഗ്യത നടപടി നേരിട്ടതിനു ശേഷം രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ, ഗംഭീര സ്വീകരണവുമായി യുഡിഎഫ്

'സത്യമേവ ജയതേ' എന്ന പേരിലാണ് യുഡിഎഫിന്റെ നേതൃത്വത്തിൽ റോഡ് ഷോ സംഘടിപ്പിക്കുന്നത്

എംപി സ്ഥാനത്തു നിന്നും അയോഗ്യത നേരിട്ടതിനു ശേഷം വോട്ടർമാരെ കാണാൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിക്കൊപ്പം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കൽപ്പറ്റയിൽ എത്തുന്നതാണ്. രാഹുൽ ഗാന്ധിക്ക് വേണ്ടി വൻ സ്വീകരണമാണ് മണ്ഡലത്തിൽ യുഡിഎഫ് ഒരുക്കിയിരിക്കുന്നത്. പതിനായിരങ്ങളെ അണിനിരത്തി പ്രത്യേക റോഡ് ഷോ സംഘടിപ്പിക്കുന്നതാണ്.

‘സത്യമേവ ജയതേ’ എന്ന പേരിലാണ് യുഡിഎഫിന്റെ നേതൃത്വത്തിൽ റോഡ് ഷോ സംഘടിപ്പിക്കുന്നത്. പാർട്ടി കൊടികൾക്ക് പകരം ദേശീയ പതാകയാണ് റോഡ് ഷോയ്ക്ക് ഉപയോഗിക്കുക. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കൽപ്പറ്റ എസ്കെഎംജെ ഹൈസ്കൂൾ പരിസരത്തു നിന്നും റോഡ് ഷോ ആരംഭിക്കുന്നത്. റോഡ് ഷോയ്ക്ക് ശേഷം കേരളത്തിലെ സാംസ്കാരിക പ്രവർത്തകർ അണിനിരക്കുന്ന സാംസ്കാരിക ജനാധിപത്യ പ്രതിരോധം എന്ന പരിപാടിയും ഉണ്ടായിരിക്കുന്നതാണ്. സമ്മേളനത്തിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സംസാരിക്കും.

Also Read: വിമാനത്താവളത്തിൽ മനുഷ്യ ബോംബുമായെത്തും: നെടുമ്പാശേരിയിൽ വീണ്ടും ബോംബ് ഭീഷണി

shortlink

Related Articles

Post Your Comments

Related Articles


Back to top button