ന്യൂഡല്‍ഹി: യുവജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റി മോദി സര്‍ക്കാര്‍. റോസ്ഗര്‍ മേളയുടെ ഭാഗമായി 71,000 ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിയമന ഉത്തരവുകള്‍
പ്രധാനമന്ത്രി മോദി നല്‍കും. ഏപ്രില്‍ 13ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം ഉദ്യോഗാര്‍ത്ഥികളെ അഭിസംബോധന ചെയ്യുക എന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.
Read Also: കോഴിക്കോട് ട്രെയിൻ ആക്രമണ കേസ്: ഷാരൂഖിന്റെ വീട്ടിൽ വീണ്ടും പരിശോധന
ട്രെയിന്‍ മാനേജര്‍, സ്റ്റേഷന്‍ മാസ്റ്റര്‍, സീനിയര്‍ കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലര്‍ക്ക്, ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍, കോണ്‍സ്റ്റബിള്‍, സ്റ്റെനോഗ്രാഫര്‍, ജൂനിയര്‍ അക്കൗണ്ടന്റ്, തപാല്‍ അസിസ്റ്റന്റ്, ഇന്‍കം ടാക്‌സ് ഇന്‍സ്‌പെക്ടര്‍ തുടങ്ങി കേന്ദ്ര സര്‍ക്കാരിന്റെ വിവിധ തസ്തികകളില്‍ രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് തൊഴില്‍ ലഭിക്കുക. ടാക്സ് അസിസ്റ്റന്റ്, അസിസ്റ്റന്റ് പ്രൊഫസര്‍, ടീച്ചര്‍, ലൈബ്രേറിയന്‍, നഴ്സ്, പ്രൊബേഷണറി ഓഫീസര്‍മാര്‍, പിഎ, എംടിഎസ് തുടങ്ങിയ തസ്തികകളിലും നിയമനം നല്‍കും.
10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ ആരംഭിച്ച പദ്ധതിയാണ് റോസ്ഗര്‍ മേള. പുതിയ തൊഴില്‍ അവസരങ്ങള്‍ ആരംഭിക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികൂടിയാണിത്. യുവാക്കള്‍ക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിനുള്ള പങ്കാളിത്തത്തിനും അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്ന വിലയിരുത്തലില്‍ പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണിത്.
Post Your Comments