
കൊച്ചി: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. റിയാസിന് പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുളള മത തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും അവരുടെ വോട്ടു കിട്ടാനാണ് റിയാസിനെ മന്ത്രിയാക്കിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
‘ന്യുനപക്ഷ മതവിഭാഗങ്ങളുടെ അട്ടിപ്പേറവകാശം ഇരുമുന്നണികളുടെയും പോക്കറ്റിലാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. എന്നാല്‍, അവരെ കേവലം വോട്ടു ബാങ്കായാണ് ഈ മുന്നണികള്‍ കാണുന്നത്. ബിജെപി ജനങ്ങളിലേക്കിറങ്ങിച്ചെന്നപ്പോള്‍ ഇവര്‍ക്കെല്ലാം ഭയമായി. ഇവരുടെ കാലിന്റെ അടിയില്‍ നിന്നും മണ്ണ് ഒലിച്ചുപോകുന്നു എന്ന തിരിച്ചറിവാണ് ഇതിന് കാരണം,’ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും മോദിയുടെ വികസന കാഴ്ചപ്പാടുകള്‍ക്ക് മാത്രമേ സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാനാകൂ എന്നും കൊച്ചിയില്‍ മാധ്യമങ്ങളുമായി സംസാരിക്കവേ സുരേന്ദ്രന്‍ വ്യക്തമാക്കി.
Post Your Comments