വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഔദ്യോഗിക നാമം: ഇനി അറിയപ്പെടുക ഈ പേരിൽ

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഔദ്യോഗിക നാമമായി. ഇനി വിഴിഞ്ഞം ഇൻർനാഷണൽ സീപോർട്ട് PPP Venture of Government of Kerala & Adani Vizhinjam Port Pvt Ltd എന്ന് അറിയപ്പെടും. മാസാന്ത പദ്ധതി അവലോകന യോഗത്തിൽ എടുത്ത തീരുമാനമാണ് സർക്കാർ ഉത്തരവായി ഇറങ്ങിയിട്ടുള്ളത്.

Read Also: ഷാറൂഖ് സെയ്ഫിക്ക് പട്ടാമ്പിയില്‍ നിന്നും സഹായം ലഭിച്ചതായി അന്വേഷണ സംഘം, ഷാറൂഖ് പട്ടാമ്പിയിലെ ഓങ്ങല്ലൂരിലെത്തി

കരാർ കമ്പനിയായ അദാനിയുടെ പേരിലാണ് കേരളസർക്കാറിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിർമ്മാണഘട്ടത്തിൽ അറിയപ്പെട്ടിരുന്നത്. ഇതു സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിന് പൂർണ്ണ വിരാമമിടുന്നതിനാണ് പുതിയ പേരും ലോഗോയും തയ്യാറാക്കുന്നതിന് ഉഭയകക്ഷി പ്രകാരം ധാരണയായിരിക്കുന്നത്. പദ്ധതി ചിലവിന്റെ 5246 കോടി രൂപ സംസ്ഥാന സർക്കാറാണ് ചിലവഴിക്കുന്നത്. സെപ്തംബറിൽ ആദ്യകപ്പലെത്തിച്ച് തുറമുഖം പ്രവർത്തനക്ഷമമാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ തീരുമാനം.

ഇതിലൂടെ രാജ്യാന്തര തലത്തിൽ വിഴിഞ്ഞത്തെ ഒരു സർവ്വദേശീയ ബ്രാന്റായി അവതരിപ്പിക്കാൻ കഴിയും. തുറമുഖത്തിന്റെ ഔദ്യോഗിക ലോഗോ ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു.

Read Also: ഡോളറിനെ പിന്തള്ളി അഗോള വിപണി കീഴടക്കാന്‍ ഇന്ത്യന്‍ രൂപ, ലോക സാമ്പത്തിക മേഖലകളില്‍ ഇന്ത്യന്‍ കറന്‍സി പ്രധാന ഘടകം

Share
Leave a Comment