കോഴിക്കോട്: എലത്തൂര്‍ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് കേരളത്തില്‍ നിന്നും സഹായം ലഭിച്ചെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. ഷാറൂഖിന് പട്ടാമ്പി ഓങ്ങല്ലൂരില്‍ നിന്നും സഹായം ലഭിച്ചതായാണ് ലഭിക്കുന്ന വിവരം. ഓങ്ങല്ലൂരിലെ കാരക്കോട് കോളനിയില്‍ ഇയാള്‍ എത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. കാരക്കോട് കോളനിയിലെ നാല് വീടുകളില്‍ കഴിഞ്ഞ ദിവസം എസ്ഐടി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഷൊര്‍ണൂരില്‍ പ്രതിയെ സഹായിക്കാന്‍ ആളുണ്ടായിരുന്നതായാണ് എസ്ഐടിയുടെ നിഗമനം.
Read Also; മാംസത്തിലും ബിയറിലും ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ: പഠനം
പ്രതിയുടെ ബാഗില്‍ നിന്നും ലഭിച്ചിരുന്ന ഭക്ഷണം എത്തിച്ചത് ആരാണെന്നും അന്വേഷണ സംഘം തിരയുകയാണ്. ട്രെയിനില്‍ കൂട്ടാളികള്‍ ഉണ്ടായിരുന്നതായും സംശയിക്കുന്നു. കഴിഞ്ഞ ദിവസം പരിശോധന നടന്ന കാരക്കോട് കോളനി പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുണ്ടായിരുന്ന കേന്ദ്രമാണ്.
ഷാറൂഖ് സെയ്ഫി പദ്ധതിയിട്ടത് രണ്ട് കോച്ചുകള്‍ക്ക് തീയിടാനായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഡി1 കോച്ചില്‍ തീയിട്ട ശേഷം ഡി 2 കോച്ചിനും തീയിടാന്‍ പ്രതിയ്ക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഡി1 കോച്ച് കത്തിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി ഓടുന്നതിനിടയിലാണ് ഇയാളുടെ ബാഗ് പുറത്ത് വീണതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
Post Your Comments