പാലക്കാട്: ട്രെയിന്‍ കത്തിച്ച തീവ്രവാദിക്ക് ഷൊര്‍ണൂരില്‍ നിന്ന് പ്രാദേശിക സഹായം ലഭിച്ചു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതല്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കാരണം എസ്ഡിപിഐ പിന്തുണയോടെ സിപിഎം ഭരിക്കുന്ന മുനിസിപ്പാലിറ്റിയാണ് ഷൊര്‍ണൂര്‍. അപ്പോള്‍ ഇങ്ങനെയൊക്കെ നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും അദ്ദേഹം പറയുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് സന്ദീപ് വാര്യര്‍ എസ്ഡിപിഐയും സിപിഎമ്മും തമ്മിലുള്ള കൂട്ടുകെട്ടും എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസും തമ്മില്‍ ബന്ധം ഉണ്ടാകാമെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത് എത്തിയത്.
Read Also; മസിലിന്റെ ആരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും വാഴക്കായ് : ഉപയോഗിക്കേണ്ട വിധം ഇങ്ങനെ
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘ട്രെയിന്‍ കത്തിച്ച തീവ്രവാദിക്ക് ഷൊര്‍ണൂരില്‍ നിന്ന് പ്രാദേശിക സഹായം ലഭിച്ചു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതൊന്നും അല്ല. എസ്ഡിപിഐ പിന്തുണയോടെ സിപിഎം ഭരിക്കുന്ന മുനിസിപ്പാലിറ്റിയാണ് ഷൊര്‍ണൂര്‍. മുനിസിപ്പാലിറ്റിയിലെ ബില്ലുകളൊക്കെ സിപിഎം ഭരണ സമിതി പാസാക്കിയെടുക്കുന്നത് എസ്ഡിപിഐ പിന്തുണയിലാണ്. പിഎഫ്‌ഐ പ്രവര്‍ത്തനം കാര്യമായി നടന്നിരുന്ന മേഖല കൂടിയാണത്. തൊട്ടടുത്തുള്ള പട്ടാമ്പി പോലുള്ള പ്രദേശങ്ങളില്‍ നിന്നാണ് പിഎഫ്‌ഐയുടെ സംസ്ഥാന ദേശീയ നേതാക്കള്‍ ഒക്കെയുള്ളത് .
ഈ കേസ് അട്ടിമറിക്കാന്‍ തുടക്കം തൊട്ട് സിപിഎമ്മിന് താല്പര്യമുണ്ട്’.
‘കേരളത്തില്‍ തീവണ്ടി കത്തിച്ച സംഭവം ഭീകരാക്രമണമാണെന്ന് മുഖ്യമന്ത്രി ഇത് വരെ സമ്മതിച്ചിട്ടില്ല. യുഎപിഎ ചാര്‍ജ് ചെയ്യാനടക്കം വിമുഖത കാണിക്കുന്നു. കെ.ടി ജലീലിനെപ്പോലുള്ളവര്‍ കോണ്‍സ്പിരസി തിയറി കൊണ്ട് വന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് . മീഡിയ വണ്ണും മാധ്യമവുമൊക്കെ ഓവര്‍ റ്റൈം പണിയെടുക്കുന്നുണ്ട് .
കേരളം സൂക്ഷിക്കേണ്ട സമയമാണ്. ഏതാനും വര്‍ഷം മുമ്പ് ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയില്‍ നടന്ന ചാവേര്‍ അക്രമണത്തില്‍ പങ്കെടുത്തവര്‍ക്ക് കേരളത്തില്‍ നിന്ന് സഹായം ലഭിച്ചതായി ശ്രീലങ്കന്‍ അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു’.
‘കേരളത്തില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്തണമെന്ന് നിര്‍ദ്ദേശിക്കുന്ന ഐഎസ് മലയാളി നേതാവിന്റെ ഓഡിയോ പുറത്ത് വന്നത് ഓര്‍മ്മയുണ്ടാവുമല്ലോ . എല്ലാം കൂടെ ചേര്‍ത്ത് വായിക്കുമ്പോള്‍ നടന്നത് ഭീകരാക്രമണം ആണെന്നും തടയുന്നതില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഭീകരവാദികളെ സഹായിക്കുകയാണെന്നും സാമാന്യ യുക്തിയുള്ളവര്‍ക്ക് മനസ്സിലാകും . ഇനി വരാനിരിക്കുന്ന ദിവസങ്ങള്‍ ആഘോഷങ്ങളുടേതാണ്. പെരുന്നാളും തൃശൂര്‍ പൂരവും നടക്കാനിരിക്കുന്നു . അതീവ ജാഗ്രത ആവശ്യമാണ്. പിഎഫ്‌ഐ നിരോധനത്തിന് പ്രതികാരം ചെയ്യാന്‍ നടത്തിയ ഭീകരാക്രമണമാണ് എലത്തൂരില്‍ നടന്നത് എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട’ .
Post Your Comments