PathanamthittaLatest NewsKeralaNews

വിഷു പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

പതിനഞ്ചാം തീയതി പുലർച്ചെ 4.00 മണി മുതൽ 7.30 വരെയാണ് വിഷുക്കണി ദർശനം

വിഷു പൂജകളോടനുബന്ധിച്ച് ശബരിമല നട നാളെ വൈകുന്നേരം 5.00 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിക്കുന്നതാണ്. തുടർന്ന് ഹോമകുണ്ഡത്തിൽ അഗ്നി പകർന്നതിനുശേഷം, ഭക്തജനങ്ങളെ പതിനെട്ടാം പടി കയറാൻ അനുവദിക്കും. നട തുറക്കുന്ന നാളെ പ്രത്യേക പൂജകൾ ഉണ്ടായിരിക്കുന്നതല്ല.

ഏപ്രിൽ 12 മുതൽ രാവിലെ 4.30- ന് പള്ളി ഉണർത്തൽ, 5.00- ന് നട തുറക്കൽ, നിർമ്മാല്യ ദർശനം എന്നിവ ഉണ്ടാകും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമവും, 5:30 മുതൽ 9.00 വരെ നെയ്യഭിഷേകവും അഷ്ടാഭിഷേകവും ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് ഒരു മണിക്ക് നടയടയ്ക്കുകയും, വൈകിട്ട് 5.00 മണിക്ക് നട തുറക്കുകയും ചെയ്യും. 6.30- ന് ദീപാരാധന കഴിഞ്ഞാൽ പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടായിരിക്കുന്നതാണ്. രാത്രി 10.00 മണിക്കാണ് നടയടയ്ക്കുക.

Also Read: ശാ​രീ​രി​ക ബ​ന്ധ​ത്തി​ന് വി​സ​മ്മ​തി​ച്ചോ​ടെ കൈയും കാലും കട്ടിലിലും ജനലിലും കെട്ടിയിട്ടു ക്രൂരത: ഫാത്തിമയെ കൊന്നത്…

പതിനഞ്ചാം തീയതി പുലർച്ചെ 4.00 മണി മുതൽ 7.30 വരെയാണ് വിഷുക്കണി ദർശനം. ഭഗവാനെ കണി കാണിച്ചശേഷമാണ് ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരം ഒരുക്കുക. തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് കൈനീട്ടം നൽകുന്നതാണ്. ഏപ്രിൽ 12 മുതൽ 19 വരെ വിവിധ പൂജകൾ ക്ഷേത്രത്തിൽ നടക്കും. വിഷു പൂജ, മേടമാസ പൂജ എന്നിവ പൂർത്തിയാക്കി ഏപ്രിൽ 19-ന് രാത്രി 10.00 മണിക്കാണ് നടയടയ്ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button