റായ്പൂർ: ജീവിച്ചിരിക്കുന്നിടത്തോളം ബസ്തറിൽ മദ്യനിരോധനം അനുവദിക്കില്ലെന്ന് ഛത്തീസ്ഗഡ് എക്‌സൈസ് മന്ത്രി കവാസി ലഖ്മ. മദ്യനിരോധനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ തർക്കം തുടരുന്നതിനിടെയാണ് വിവാദ പ്രസ്താവനയുമായി മന്ത്രി രംഗത്തെത്തിയത്. മദ്യം കുടിച്ച് ആളുകൾ മരിക്കില്ലെന്നും അമിതമായ മദ്യപാനം മൂലമാണ് ആളുകൾ മരിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Read Also: ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖിന്റെ ഡല്‍ഹി യാത്രയിലും ദൂരൂഹത, മുപ്പതിലേറെ പേരെ ചോദ്യം ചെയ്തു
മദ്യം കുടിച്ച് മനുഷ്യൻ മരിക്കുന്നില്ല. മദ്യപാനം നിങ്ങളെ ശക്തനാക്കുന്നു. എന്നാൽ അമിതമായ മദ്യപാനം നിങ്ങളെ കൊല്ലുന്നു. മദ്യവും മരുന്നും കുടിക്കണം. മദ്യപിച്ചില്ലെങ്കിൽ തൊഴിലാളികൾക്ക് ഭാരമുള്ള സാധനങ്ങൾ ഉയർത്താനും, കഠിനാധ്വാനം ചെയ്യാനും കഴിയില്ല. ബസ്തറിലെ ജനങ്ങളും അവരുടെ ആരാധനാ രീതികളും വ്യത്യസ്തമാണ്. അതിനാൽ മദ്യനിരോധനവുമായി ബന്ധപ്പെട്ട് ബസ്തറിന്റെ നിയമങ്ങൾ വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments