ദൈനംദിന ഇടപാടുകൾ നടത്താൻ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന ഡിജിറ്റൽ പണമിടപാട് പ്ലാറ്റ്ഫോമാണ് ഗൂഗിൾ പേ. പലപ്പോഴും ഗൂഗിൾ പേ വഴി പണമയക്കുമ്പോൾ ഉപഭോക്താക്കൾക്ക് അബദ്ധം പറ്റാറുണ്ട്. എന്നാൽ, ഇത്തവണ അബദ്ധം പറ്റിയിരിക്കുന്നത് ഗൂഗിൾ പേയ്ക്ക് തന്നെയാണ്. അബദ്ധവശാൽ 10 ഡോളർ മുതൽ 11,000 ഡോളർ വരെയാണ് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ ക്രെഡിറ്റ് ചെയ്തത്. ഏകദേശം 88,000 രൂപ.
അമേരിക്കയിലാണ് ഇത്തരമൊരു അബദ്ധം ഗൂഗിൾ പേയ്ക്ക് സംഭവിച്ചിരിക്കുന്നത്. സാധാരണയായി ഒരു കമ്പനി പുതിയ ഫീച്ചറോ, സേവനമോ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് മുൻപ് അവ പരിശോധിക്കാറുണ്ട്. ഇത്തരമൊരു പരീക്ഷണം നടക്കുന്ന വേളയിലാണ് ജീവനക്കാർക്ക് അടയ്ക്കേണ്ട പണം ഉപഭോക്താക്കൾക്ക് അയച്ചത്. ഇത് കമ്പനി ഉടൻ തന്നെ കണ്ടെത്തുകയും ആവശ്യമായ നടപടി പെട്ടെന്ന് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, സാധ്യമാകുന്ന ഇടങ്ങളിൽ നിന്നെല്ലാം ക്രെഡിറ്റ് ചെയ്ത തുക തിരിച്ചെടുക്കാനുളള ശ്രമങ്ങൾ ഗൂഗിൾ പേ നടത്തിയിട്ടുണ്ട്.
Post Your Comments