എളുപ്പത്തിലും വേഗത്തിലും പണം കൈമാറാൻ സാധിക്കുന്നതിനാൽ ഇന്ന് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമാണ് ഗൂഗിൾ പേ. ഇന്ന് ഗൂഗിൾ പേ, ഫോൺ പേ, പേടിഎം പോലുള്ള പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നവരുടെ എണ്ണം നിരവധിയാണ്. അതുകൊണ്ടുതന്നെ, പണം കൈമാറുന്നതിനാൽ ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തണം. ഉപഭോക്താക്കളിൽ നിന്ന് പണം തട്ടിയെടുക്കാൻ നിരവധി തരത്തിലുള്ള തട്ടിപ്പ് സംഘങ്ങൾ പിന്നാലെയുണ്ട്. ഡിജിറ്റൽ പേയ്മെന്റ് കൂടുതൽ സുരക്ഷിതമാക്കാൻ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് അറിയാം.
ആപ്പ് ലോക്ക്
ഗൂഗിൾ പേയിൽ ബാങ്ക് അക്കൗണ്ട് സെറ്റ് ചെയ്ത് കഴിഞ്ഞാൽ, നിർബന്ധമായും ആപ്പ് ലോക്ക് ഫീച്ചർ എനേബിൾ ചെയ്യേണ്ടതാണ്. മറ്റുള്ളവർ ഗൂഗിൾ പേ ആപ്പ് കൈകാര്യം ചെയ്യുന്നതിന് തടയിടാൻ ഈ ഫീച്ചറിലൂടെ സാധിക്കും.
ഗൂഗിൾ പിൻ അല്ലെങ്കിൽ സ്ക്രീൻ ലോക്ക്
ഓൺലൈൻ ഇടപാടുകൾക്ക് അധിക സുരക്ഷ നൽകുന്ന ഫീച്ചറുകളാണ് ഇവ. യുപിഐ പിന്നിൽ നിന്നും ഫോൺ അൺലോക്ക് പിന്നിൽ നിന്നും ഗൂഗിൾ പിൻ വ്യത്യസ്തമാണ്. ഗൂഗിൾ പിൻ ആക്റ്റീവ് ആണെങ്കിൽ പിൻ ടൈപ്പ് ചെയ്ത് നൽകിയാൽ മാത്രമേ ഇടപാട് നടത്താൻ സാധിക്കുകയുള്ളൂ.
യുപിഐ നമ്പർ നിശ്ചിത ഇടവേളകളിൽ മാറ്റുക
യുപിഐ നമ്പർ നിശ്ചിത ഇടവേളകളിൽ മാറ്റുന്നത് ഏറെ ഗുണം ചെയ്യും. മറ്റാർക്കും എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയാത്ത നമ്പറുകളാണ് സെറ്റ് ചെയ്യേണ്ടത്.
Post Your Comments